ADVERTISEMENT

റിയാദ് ∙ മോഷ്ട്ടാക്കളായ എട്ടംഗ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങള്‍ കവര്‍ന്ന് കൈക്കലാക്കിയ സംഘം ഈ വാഹനങ്ങളില്‍ കറങ്ങി നിര്‍മാണത്തിലുള്ള കെട്ടിടങ്ങളില്‍ മോഷണങ്ങള്‍ നടത്തുകയും തോക്കു ചൂണ്ടി വഴിപോക്കരെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചെടുക്കുകയായിരുന്നു.

ഇഖാമ നിയമ ലംഘകരായ എട്ട് സിറിയന്‍ യുവാക്കളാണ് അറസ്റ്റിലായത്. മോഷണ മുതലുകള്‍ പഴയ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ വിറ്റ് കാശാക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കവര്‍ന്ന വാഹനങ്ങള്‍ പ്രതികളുടെ പക്കല്‍ നിന്ന് പൊലീസ് വീണ്ടെടുത്തു.

English Summary:

Eight Thieves Arrested in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com