ADVERTISEMENT

റിയാദ് ∙ സൗദിയിലെ വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ലോജിസ്റ്റിക്ക് ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജുബൈലിൽ നിന്നും റിയാദിലേക്ക് ആദ്യ ചരക്ക് ട്രെയിൻ സർവീസിന് തുടക്കമായി. ജുബൈൽ തുറമുഖത്ത് നിന്നും ചരക്കുകൾ വഹിച്ചുള്ള ആദ്യ ട്രെയിൻ റിയാദിലെ അൽജാഫിലേക്കാണ് തുടക്കം കുറിച്ചത്. ഗതാഗത ലോജിസ്റ്റിക് മേഖലകളിലെ സൗദിയുടെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് പുതിയ പാത. രാജ്യത്തെ കരമാർഗമുള്ള ഗതാഗതവും ലോജിസ്റ്റിക് സംവിധാനവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവീസ്. ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ മേഖല കൂടിയാണിത്.

ജുബൈൽ വ്യാവസായിക തുറമുഖം അറേബ്യൻ ഗൾഫ് തീരത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്ന് കൂടിയാണ്. രാജ്യത്തെ ആദ്യത്തെ കയറ്റുമതി കവാടമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഒപ്പം നിരവധി രാജ്യാന്തര വ്യാവസായിക ശാലകൾ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ നഗരം കൂടിയാണ് ജുബൈൽ.

English Summary:

First Freight Train Service Starts from Jubail to Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com