ADVERTISEMENT

മനാമ ∙ കേരളാ കാത്തലിക് അസോസിയേഷൻ (കെ സി എ) ഗാവൽ ക്ലബ്ബ് ആരംഭിച്ചു. ഗാവൽ ക്ലബ്ബ് കൗൺസിൽ ചെയർമാൻ ഡിടിഎം അഹമ്മദ് റിസ്‌വിയുടെ സാന്നിധ്യത്തിൽ പ്രസിഡൻ്റ് സ്റ്റീവ് ബിജോയ് അധ്യക്ഷനായ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭരണ ചുമതല ഏറ്റെടുത്തു. ക്ലബ്ബ് കൗൺസിലർ ലിയോ ജോസഫ് സ്വാഗതം ചെയ്തു. ക്ലബ്ബ് പുനരാരംഭിച്ച എല്ലാവരെയും കെസിഎ പ്രസിഡൻ്റ്  നിത്യൻ തോമസ് അഭിനന്ദിച്ചു. ഡിവിഷൻ സി ഡയറക്ടർ ഡിടിഎം സുഷമ അനിൽകുമാർ ഗുപ്ത അംഗങ്ങൾക്കായുള്ള സത്യാ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ക്ലെയർ തെരേസ ജിയോ (വിപി എഡ്യുക്കേഷൻ), ജോഷ്വ വർഗീസ് ബാബു (വിപി മെമ്പർഷിപ്പ്), സാവന്ന എൽസ ജിബി (വിപി പബ്ലിക് റിലേഷൻസ്), ലൂയിസ് സജി (സെക്രട്ടറി), ഇഷാൻ സിംഗ് (ട്രഷറർ), ജോഷ്വ ജെയ്‌മി (സെർജന്റ് അറ്റ് ആംസ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, കെസിഎ മുൻ പ്രസിഡൻ്റ് ജെയിംസ് ജോൺ, ക്ലബ് ജോയിൻ്റ് കൗൺസിലർ സിമി ലിയോ, കെ.സി.എ ട്രഷറർ അശോക് മാത്യു എന്നിവർപ്രസംഗിച്ചു എല്ലാ മാസവും 2, 4 വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെയോഗങ്ങൾ  ഉണ്ടായിരിക്കുമെന്നു കൗൺസിലർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ലിയോ ജോസഫ്, ഗേവൽ ക്ലബ് കൗൺസിലർ -39207951

English Summary:

Kerala Catholic Association Started Gavel Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com