ADVERTISEMENT

മക്ക ∙ സൗദിക്ക് അകത്തു നിന്നുള്ള ഹജ് തീർഥാടകർക്ക് അവസാന ഗഡു പണമടയ്ക്കാനുള്ള സമയപരിധി അവസാനിച്ചു. തിരഞ്ഞെടുത്തിട്ടുള്ള പാക്കേജിന്റെ 40 ശതമാനമാണ് അവസാനത്തെ ഗഡുവായി അടക്കേണ്ടിയിരുന്നത്. തിരഞ്ഞെടുക്കുന്ന പാക്കേജുകൾക്ക് പരമാവധി മൂന്ന് ഗഡുക്കളായി പണമടക്കാനായിരുന്നു മന്ത്രാലയം അനുവദിച്ചിരുന്നത്. ഇതനുസരിച്ച് ഹജ് കമ്പനികളിൽ സീറ്റ് റിസർവ് ചെയ്തവർ പാക്കേജിന്റെ ശേഷിക്കുന്ന 40 ശതമാനം തുകയാണ് മൂന്നാം ഗഡുവായി അടക്കേണ്ടിയിരുന്നത്. പണം പൂർണമായും അടക്കുമ്പോൾ മാത്രമേ റിസർവേഷൻ ഉറപ്പാകുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. 

റിസർവേഷൻ പോളിസിയനുസരിച്ച് ആഭ്യന്തര മന്ത്രാലയം ഏതെങ്കിലും തീർഥാടകർക്ക് ഹജ് പെർമിറ്റ് നിഷേധിച്ചാൽ, ഇലക്ട്രോണിക് സേവന ഫീസ് ഇനത്തിൽ 67.85 റിയാൽ കുറച്ച് ബാക്കിയുള്ള മുഴുവൻ തുകയും തിരിച്ച് നൽകുന്നതാണ്. എന്നാൽ ഹജ് പെർമിറ്റ് പ്രിന്റ് ചെയ്തതിന് ശേഷം ശവ്വാൽ 15 മുതൽ ദുൽഖഅദ അവസാനം വരെയുള്ള കാലയളവിൽ അപേക്ഷകൻ റിസർവേഷൻ റദ്ദാക്കിയാൽ പാക്കേജ് തുകയുടെ 10 ശതമാനം കഴിച്ചുള്ള തുക മാത്രമേ തിരികെ ലഭിക്കൂകയുള്ളൂ. അതേ സമയം, ദുൽഹജ് മാസം തുടക്കം മുതൽ റിസർവേഷൻ നിർത്തലാക്കുന്നത് വരെയുള്ള കാലയളവിൽ ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും നഷ്ടമാകുമെന്നും മന്ത്രാലയം അറിയിച്ചു.

English Summary:

Last Installment Payment Deadline for Saudi Hajj Pilgrims has Passed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com