ADVERTISEMENT

മനാമ ∙ ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മേയ് ഫെസ്റ്റ് ഈ വർഷവും മേയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും. മേയ് 1 ബുധനാഴ്ച രാവിലെ മുതൽ തുടങ്ങുന്ന മേയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ സാമൂഹിക സേവന കലാ കായിക സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

pravasi-welfare-mayfest-on-1st-may2

രാവിലെ 7 മണി മുതൽ രാത്രി വരെ നീളുന്ന മേയ് ഫെസ്റ്റിൽ മെഡിക്കൽ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ മീറ്റ് യുവർ ഡോക്ടർ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ്, മെഡിക്കൽ അവെയർനെസ് ക്ലാസുകൾ, ബാഡ്മിൻറൺ ടൂർണമെൻറ്, കലാ സാംസ്കാരിക പരിപാടികൾ കുട്ടികൾക്കായി ഹെന്നാ ഡിസൈനിങ്, ഫേസ് പെയിൻറിംഗ് തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തിൽ വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 35597784‬ എന്ന നമ്പറിൽ ബന്ധപ്പെടാം

English Summary:

Pravasi Welfare Mayfest on 1st May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com