വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 7 ന്
Mail This Article
×
മെല്‍ബണ്‍ ∙ മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ 2024 ജൂണ്‍ 7-ാം തിയതി (ആദ്യവെള്ളിയാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള ആനുഗ്രഹ നവനാള്‍ നൊവേന ഏപ്രില്‍ 9 മുതല്‍ ജൂണ്‍ 4 വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6.30-ന് ജപമാലയും തുടര്‍ന്ന് വിശുദ്ധ കുർബാനയും നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും പായസ നേര്‍ച്ചയും ഉണ്ടായിരിക്കും. തിരുന്നാള്‍ ദിനമായ ജൂണ്‍ 7-ന് വൈകുന്നേരം 6 മണിക്ക് ജപമാലയും നോവേനയും തുടര്‍ന്ന് കുര്‍ബാനയും തിരിപ്രദക്ഷിണവും നടക്കും. പാദുവയില്‍ നിന്ന് കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവും തിരുന്നാള്‍ ദിവസമായ ജൂണ്‍ 7-ന് ക്രമീകരിച്ചിട്ടുണ്ട്. സ്നേഹവിരുന്നും ഉണ്ടായിരിക്കും.
English Summary:
Feast of Saint Anthony on June 7
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.