Activate your premium subscription today.
ഇ. ഉണ്ണികൃഷ്ണൻ ഡി സി ബുക്സ് വില: 180 രൂപ മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ് ഈ നോവൽ. പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇതിന്റെ ഉള്ളൊഴുക്ക്. പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന ഈ യാത്ര പല അടരുകളിലൂടെ മനുഷ്യാധിനിവേശത്തിന്റെ അധികാര പ്രമത്തതയെ കാണിച്ചുതരികകൂടി ചെയ്യുന്നു. ഒരു
വിവർത്തനം : ലക്ഷ്മി മോഹൻ ഡി സി ലൈഫ് വില: 350 രൂപ ചരിത്രത്തിലുടനീളം മികച്ച നേതാക്കളും നിർമാതാക്കളും കലാകാരന്മാരും പോരാളികളും പങ്കിട്ട ഒരു ഗുണമുണ്ട്. സെൻ ബുദ്ധമതക്കാർ ആന്തരിക സമാധാനം എന്നും സ്റ്റോയിക്കുകൾ അറ്ററാക്സിയ എന്നും വിളിക്കുന്ന ആ ഗുണത്തിന് റയൻ ഹോളിഡേ നൽകുന്ന പേരാണ് നിശ്ചലത. ഏകാഗ്രതയും
പ്രൊഫ. എസ്. ശിവദാസ് ഡി സി ബുക്സ് വില: 250 രൂപ ശാസ്ത്രചിന്തയുടെ വിശാലലോകത്തേക്കു വായനക്കാരെ നയിക്കുന്ന കൃതി. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ പി. ടി. ഭാസ്കരപ്പണിക്കർ എമിരറ്റസ് ഫെല്ലോഷിപ്പ് ലഭിച്ച പുസ്തകം. കൗൺസിലിന്റെ വിദഗ്ധസമിതിയുടെ മേൽനോട്ടത്തിൽ തയാറാക്കിയ ശാസ്ത്ര ചരിത്ര പരമ്പരയുടെ
വൈക്കം മുഹമ്മദ് ബഷീർ ഡി സി ബുക്സ് വില: 450 രൂപ മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തൽ. മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകൾ.
വിവർത്തനം : മാങ്ങാട് രത്നാകരൻ ഡി സി ബുക്സ് വില: 199 രൂപ മാർകേസിൽ നിന്ന് അവസാന നോവൽ. ഈ നഷ്ടനോവൽ മാർകേസ് ഓര്മ്മയായി ഒരു ദശകത്തിനുശേഷം വായനക്കാരിലെത്തുന്നു. എല്ലാ വർഷവും ആഗസ്തിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ
ഗ്രേസി ഡി സി ബുക്സ് വില: 150 രൂപ സ്ത്രീവാദകഥകളുടെ പൊതുധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉൾക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയിൽ ആവിഷ്കരിക്കാനാണ് ഈ കഥാകാരിക്ക് താൽപര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും
സി. വി. ബാലകൃഷ്ണൻ ഡി സി ബുക്സ് വില: 180 രൂപ അമ്പത്തിയഞ്ചോളം വർഷത്തെ എഴുത്തുജീവിതത്തിൽ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തിൽ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്ണൻ രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥപോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദർഭങ്ങളെ സൃഷ്ടിക്കുന്ന
ഉണ്ണി ആർ. ഡി സി ബുക്സ് വില: 230 രൂപ മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകൾ.
ടി. കെ. ഡി. മുഴപ്പിലങ്ങാട് സാധന വില: 460 രൂപ ധർമ്മാർഥകാമമോക്ഷങ്ങളെയാണ് പുരുഷാർഥങ്ങളെന്ന് വിവക്ഷിക്കുന്നത്. ധർമ്മത്തിനും മോക്ഷത്തിനുമിടയിൽ ജീവിതത്തെ സാധ്യമാക്കുന്ന അർഥവും ആസ്വാദ്യമാക്കുന്ന കാമവും നിലകൊള്ളുന്നു. ഭാരതീയ ദാർശനികരായ മഹാചാര്യന്മാർ ഈ ലോകത്തിനുമുമ്പിൽ സമർപ്പിച്ച
കെ. സി. വേണുഗോപാൽ കറന്റ് ബുക്സ് വില: 360 രൂപ സാമ്പത്തിക പ്രതിസന്ധി, വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ വിദ്യാർഥികളും യുവജനങ്ങളും നേരിടുന്ന അരക്ഷിതാവസ്ഥ, സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ, ആദിവാസിസമൂഹങ്ങൾ, പട്ടികജാതി പട്ടികവർഗവിഭാഗങ്ങൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ നേരിടുന്ന അനവധിയായ പ്രശ്നങ്ങൾ
അംബികാസുതൻ മാങ്ങാട്, ഇ.പി. രാജഗോപാലൻ, ദിവാകരൻ വിഷ്ണുമംഗലം ഡി സി ബുക്സ് വില: 299 രൂപ മലയാളകവിതയ്ക്കും ചിത്രകലയ്ക്കും തീരാത്ത നഷ്ടമാണ് ബിജു കാഞ്ഞങ്ങാടിന്റെ വിയോഗം. ആ സർഗ്ഗാത്മകജീവിതത്തെയും സൗഹൃദജന്മത്തെയും അടയാളപ്പെടുത്തിവയ്ക്കാനുള്ള വിനീതമായ ശ്രമമാണ് ഈ ഓർമ്മപ്പുസ്തകം.
അജയ് പി. മങ്ങാട്ട് മനോരമ ബുക്സ് വില: 290 രൂപ പുസ്തകങ്ങൾക്കുള്ളിലെ കാലത്തിലൂടെ ഒരാൾ തന്റെ ആന്തരിക ലോകത്ത് നടത്തുന്ന യാത്രകൾ എഴുതുകയാണ് ഈ പുസ്തകം. കവിതയും കഥയും കലർന്ന് സർഗാത്മകമാകുന്ന ഏകാന്തതയുടെ കലക്കങ്ങൾ ഇവിടെയുണ്ട്. ആ നിമിഷങ്ങളുടെ അനുഭൂതികൾ വാക്കുകളായി, ജലത്തിനുമീതേ ഒരിലപോലെ, ഒഴുകുന്നു. ഇത്
ബ്ലെസി ഡി സി ബുക്സ് വില: 245 രൂപ ഒരു കഥയെ അമ്മട്ടിൽ ദൃശ്യഭാഷയിലേക്ക് പകർത്തിവയ്ക്കലല്ല തിരക്കഥയുടെ ദൗത്യം. അതിനപ്പുറം അതിന്റെ ആത്മാവ് കണ്ടെത്തി അതിനു പുതിയൊരു ഭാഷ്യം ചമയ്ക്കുമ്പോഴാണ് അത് സർഗ്ഗാത്മകമായി എന്ന് പറയുവാനാവുക. അതിൽ വിളക്കിച്ചേർക്കലുകളും വെട്ടിക്കളയലുകളുമുണ്ട്. ആടുജീവിതം എന്ന നോവലിൽ
ഫാ. ജോൺ സ്ലീബാ ഗ്രാസ് റൂട്ട്സ് വില: 160 രൂപ ആധുനികകാലത്ത് സങ്കീര്ണ്ണമായിക്കൊണ്ടിരിക്കുന്ന മനുഷ്യാവസ്ഥകളെയും മാനുഷിക വികാരങ്ങളെയും അഭിസംബോധന ചെയ്യുന്ന കവിതകൾ.
സി. ഗോപാലൻ നായർ മിന്നാമിന്നി വില: 170 രൂപ വേദവ്യാസന്റെ ജീവിതകഥയും ഉപകഥകളും കുട്ടികൾക്ക് ലളിതമായും രസകരമായും ആസ്വദിക്കാവുന്ന ശൈലിയിൽ ആവിഷ്കരിച്ചിട്ടുള്ള ഗ്രന്ഥം. ഗുണപാഠങ്ങൾ നൽകുന്നതോടൊപ്പം അവരെ പുരാണകൃതികളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഈ രചന കുട്ടികളുടെ ഉൾക്കാഴ്ചയെ പ്രോജ്ജ്വലമാക്കുന്നു.
രാജീവ് ഒതയമംഗലത്ത് മിന്നാമിന്നി വില : 110 രൂപ വായിച്ചു തുടങ്ങുന്ന കുട്ടികൾക്ക് വായിച്ചുരസിക്കാനും അക്ഷരം പഠിച്ചുതുടങ്ങുന്ന കുഞ്ഞുങ്ങൾക്ക് ചൊല്ലിക്കൊടുക്കാനും ലളിതമായ കുട്ടിക്കഥകൾ.
സിപ്പി പള്ളിപ്പുറം മിന്നാമിന്നി വില: 280 രൂപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ളതും കുട്ടികളായ വായനക്കാരെ കാലങ്ങളായി ആകർഷിക്കുന്നതുമായ നിരവധി നല്ല കഥകളിൽനിന്നും തിരഞ്ഞെടുത്ത നാൽപ്പതു കഥകൾ. വായിച്ചാലും കേട്ടാലും കൊതിതീരാത്ത ഈ ക്ലാസിക് കഥകൾ ബാലമനസ്സുകളിൽ നന്മയുടെയും പ്രത്യാശയുടെയും
ഡോ. പ്രേംരാജ് കെ. കെ. അഡോർ പബ്ലിഷിങ് ഹൗസ് വില: 200 രൂപ കഥയെഴുത്തിന്റെ പുതുവഴികളിലൂടെ വായനക്കാരെ കൂടെക്കൊണ്ടുപോവുകയും പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് ഡോ. പ്രേംരാജ് കെ.കെ. ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ ലളിതമായി പറഞ്ഞുപോവുകയും സ്വഭാവികവും അതേസമയം അപ്രതീക്ഷിതവുമായ
സുമേഷ് തോട്ടത്തില് മിന്നാമിന്നി വില: 190 രൂപ കഥകളിലൂടെയും കളികളിലൂടെയും ശാസ്ത്രലോകത്തേക്ക് നമുക്കൊരു യാത്ര പോകാം. ലളിതമായ പരീക്ഷണങ്ങളിലൂടെ കുഞ്ഞുശാസ്ത്രജ്ഞരാകാം.
പരിഭാഷ: ശ്രീകുമാരി രാമചന്ദ്രൻ മാതൃഭൂമി ബുക്സ് വില: 310 രൂപ കെ. എം. മുൻഷിയുടെ പ്രശസ്തവും ഏറെ പ്രശംസിക്കപ്പെട്ടതുമായ ചരിത്രനോവൽ. പ്രണയവും ചരിത്രവും ഇഴചേർന്നു കിടക്കുന്ന മനോഹരമായ ഈ നോവൽ പൃഥ്വീവല്ലഭൻ എന്ന വീരശൂരപരാക്രമിയെ തന്റെ അനുപമമായ ശൈലിയിൽ രചയിതാവ് പരിചയപ്പെടുത്തുന്നു. കൂടാതെ, വ്യക്തിപരമായ
വിമീഷ് മണിയൂർ മിന്നാമിന്നി വില: 190 രൂപ സാധാരണക്കാരായ മനുഷ്യരുടെ കാഴ്ചകൾ ചേർത്തുവെച്ചുണ്ടാക്കിയ ഒരു കുട്ടിയുടെ ലോകമാണ് ബൂതം. നമ്മുടെ വീടിന്റെ അടുക്കളപ്പുറത്തും ഇടവഴികളിലും ഏതുനേരവും പ്രത്യക്ഷപ്പെടാവുന്ന ഏകനായ ഒരു കുട്ടി. അവന്റെ അവസാനിക്കാത്ത അന്വേഷണങ്ങളുടെ തിരയൊഴുക്കാണ് ഈ കുഞ്ഞുനോവൽ.
അഖില കെ. എസ്. മാതൃഭൂമി ബുക്സ് വില: 250 രൂപ കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാൾ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ.
മലയത്ത് അപ്പുണ്ണി മിന്നാമിന്നി വില: 210 രൂപ വൈക്കം മുഹമ്മദ് ബഷീറിന്റെ ലഘുജീവചരിത്രം.
പ്രസന്നരാജൻ മാതൃഭൂമി ബുക്സ് വില: 450 രൂപ നാലു പതിറ്റാണ്ടിലധികം കാലം മലയാളസാഹിത്യവിമർശനത്തിൽ തിളങ്ങിനിന്ന, ആധുനിക മലയാളസാഹിത്യനിരൂപണത്തിന് അടിത്തറ പാകിയ എഴുത്തുകാരൻ കെ. പി. അപ്പന്റെ സമഗ്രമായ ജീവചരിത്രം.
ദിലീപ് പയ്യോർമല സൈകതം ബുക്സ് വില: 140 രൂപ പുതിയ കാലം നേരിടുന്ന വിഹ്വലതകളുടെയും വെല്ലുവിളികളുടെയും ആകെത്തുകയാണീ നോവൽ. ഓരോരോ കാരണങ്ങളാൽ സ്വന്തം ഭൂമികയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ആളുകൾ, കാദംബരി, ദീദി, അമ്മ – ഇവർ മൂന്നാം ലോകരാജ്യത്തെ സാമൂഹികാവസ്ഥയുടെ ഇരകളാണ്. ആ നിലയിൽ അവരുടെ അതിജീവനത്തിന്
സി. പി. രാജശേഖരൻ മാതൃഭൂമി ബുക്സ് വില: 310 രൂപ മാധ്യമപ്രവർത്തകൻ സി.പി. രാജശേഖരന് രചിച്ച, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജീവചരിത്രം.
റഫീക്ക് അഹമ്മദ് മാതൃഭൂമി ബുക്സ് വില: 110 രൂപ ബന്ധനസ്ഥനായ പ്രൊമിത്യൂസിന്റെ കഥ ആറു ഖണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന സ്വഗതാഖ്യാനകാവ്യം.
സ്വാമി അദ്ധ്യാത്മാനന്ദ ബോധി വില : 250 രൂപ അനുകമ്പയും പ്രതിബദ്ധതയുമുണര്ത്തുന്ന ജ്ഞാനത്താൽ നമ്മെ സംസ്കാരസമ്പന്നരാക്കുന്ന കഥകൾ. ഗൗരവമേറിയ വിഷയങ്ങളെ ലളിതമായും നാടകീയമായും അവതരിപ്പിച്ചു കൊണ്ട് നിത്യജീവിതത്തിലെ ആകുലതകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും മുക്തരാകാൻ ഈ കഥകൾ നമ്മെ സഹായിക്കുന്നു; നമ്മുടെ
ഡോ. സുധീർ കിടങ്ങൂർ ഡി സി ബുക്സ് വില: 360 രൂപ "ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു യുഗപ്രഭാവനെക്കുറിച്ച് നോവൽ രചന നടത്തുമ്പോൾ ഉന്നതമായ ധൈഷണികാവബോധവും ആത്മീയമായ ഉൾക്കാഴ്ചയും ഭാഷാജാഗ്രതയും ഔചിത്യവും അനുപേക്ഷണീയമാണ്. സ്വാമികളുടെ വിദ്യാഭ്യാസം, അവധൂതയാത്രകൾ, അപാരമായ ജ്ഞാനം, സകലകാല നിപുണത,
എഡിറ്റർ : ബെൽബിൻ പി. ബേബി ലിറ്റ്മസ് വില: 150 രൂപ ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ കെ.പി.എ.സി. ലളിത എന്ന നടിയുടെ കഥാപാത്രങ്ങളിലേക്കുള്ള പകർന്നാട്ടമാണ് അവരെ ഇത്രമേൽ പ്രിയങ്കരിയാക്കുന്നത്. അമിതാഭിനയമില്ലാതെ, വളരെ തൻമയത്വത്തോടെ അവർ നമ്മളിലൊരാളായി മാറുന്നു. ലളിതാഭിനയത്തിലൂടെ അനേകം
വിവർത്തനം : പ്രസന്ന കെ. വർമ്മ ഡി സി ബുക്സ് വില: 275 രൂപ മക്തൂബ്! അവൾ പറഞ്ഞു: ഞാൻ നിന്റെ വിധിയുടെ ഒരു ഭാഗമാണെങ്കിൽ എവിടെയൊക്കെ പോയാലും ഒരുനാൾ നീ എന്റെ അരികിൽ തിരിച്ചെത്താതിരിക്കില്ല. എനിക്ക് വിശ്വാസമുണ്ട്. എക്കാലത്തെയും മികച്ച പ്രചോദനാത്മക കൃതികളിലൊന്നായ ‘ആൽകെമിസ്റ്റ്’ വായിച്ചവര്
വിവർത്തനം : ജോസഫ് കെ. ജോബ് ഡിസി ബുക്സ് വില: 325 രൂപ വിജയത്തിലേക്കുള്ള പാത നീതിവാക്യങ്ങള് നിറഞ്ഞതാണ്. സംക്ഷിപ്തമായ നർമ്മവും ജ്ഞാനവും അടങ്ങിയ നീതിവാക്യങ്ങൾ. നിങ്ങളിലെ കഴിവിനെ പുറത്തുകൊണ്ടുവരാനും ജീവിതത്തിലും ഉദ്യോഗത്തിലും വിജയം കണ്ടെത്താനും സമ്പൂർണ്ണമായ ഒരു ഭാവിക്കും ഈ നീതിവാക്യങ്ങൾ നിങ്ങൾക്ക്
അമൽപോൾ ഡീ സീ അപ്മാർക്കറ്റ് ഫിക്ഷൻ വില: 470 രൂപ സെന്റ് തോമസ് ആശ്രമത്തിലെ ഫാ. ഡാനിയേൽ പടിയറയുടെ മരണത്തിൽ നിന്നാരംഭിക്കുന്ന കൊലപാതക പരമ്പര എസ്. പി. മായ ഫിലിപ്പിനെ അതിസങ്കീർണമായ കുരുക്കുകളിലേക്കാണെത്തിക്കുന്നത്. ക്രൈം സീനിൽ നിന്ന് ലഭിക്കുന്ന ചില അക്ഷരങ്ങളും ഗണിതശാസ്ത്രചിഹ്നങ്ങളും മാവോയിസത്തെയും
വിവർത്തനം : ശാന്തൻ ഡി സി ബുക്സ് വില: 199 രൂപ വിഖ്യാത ആത്മീയാചാര്യനും ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനും ആഗോളപ്രഭാഷകനുമായ ശ്രീ എം പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിരീശ്വരർക്കും യോഗയിലൂടെ ആത്മസാക്ഷാത്കാരത്തിന്റെയും ആനന്ദത്തിന്റെയും പരകോടിയിലെത്താൻ
ഷാബു കിളിത്തട്ടിൽ മാതൃഭൂമി ബുക്സ് വില: 290 രൂപ ജാതി–മത–ദേശ പരിഗണനകൾക്കപ്പുറം മനസ്സിന്റെ ഉള്ളറകൾ തേടിയുള്ള സർഗ്ഗസഞ്ചാരം. മനുഷ്യർ തമ്മിലുള്ള വെറിയും ദുർബലവിഭാഗങ്ങളോടുള്ള അവഗണനയും ജീവിതത്തിൽ കാലുഷ്യം നിറയ്ക്കുമ്പോൾ പുതിയ കാലത്തിന്റെ സ്നേഹവും പരിഗണനയും ചേർത്തുപിടിക്കലും ഉദ്ഘോഷിക്കുന്ന കൃതി.
വിവർത്തനം: എം. ജി. സുരേഷ് ഡി സി ബുക്സ് വില: 350 രൂപ പണം സമ്പാദിക്കാനായി നമ്മൾ അത്യധ്വാനം ചെയ്യുന്നു. എന്നാൽ എത്ര സമ്പാദിച്ചാലും പണത്തെ സംബന്ധിച്ചുള്ള ആശങ്ക അവസാനിക്കുന്നില്ല. വർധിച്ചുവരുന്ന ചെലവുകൾ നമ്മെ കുഴക്കുന്നു. നാം കഠിനാധ്വാനം ചെയ്യുന്നതുപോലെ നമ്മുടെ പണം നമുക്കുവേണ്ടി പ്രവർത്തിച്ചാൽ അത്
പി. പ്രകാശ് മനോരമ ബുക്സ് വില: 180 രൂപ അക്ഷരങ്ങളെയും വാക്കുകളെയും പറ്റിയുള്ള ഏത് അറിവിനുമുണ്ട് ഒരു കഥയുടെ ചന്തം. നമ്മുടെ ഭാഷയിലാണെങ്കിൽ ആദ്യാക്ഷരത്തിൽ തന്നെ തുടങ്ങുന്നു ആ ആനച്ചന്തം. മറ്റ് അക്ഷരങ്ങളിലെ ചന്തം കൂടി തേടുന്ന പുസ്തകമാണ് ഇത്. വാക്കുകളുടെ നിഷ്പത്തിതേടുന്ന ഈ പുസ്തകത്തിന് ഈ തലക്കെട്ടു
അശ്വതി ശ്രീകാന്ത് ലിറ്റ്മസ് വില: 180 രൂപ കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ. വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’യില്ലാത്ത മുട്ടായികൾ.
രജത് ആർ. ഡീ സീ അപ്മാർക്കറ്റ് ഫിക്ഷൻ വില: 310 രൂപ പവിത്രമഠ് മെഡിക്കൽ കോളജിലെ സീനിയർ സർജനായ ഡോക്ടർ അലക്സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാൽ ഒരിക്കൽ ആശുപത്രിയിലെ ഇരുട്ടുമുറിയിൽ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയിൽ തിളങ്ങുന്ന മനുഷ്യ
വിവർത്തനം : സിതാര എസ്. ഡി സി ബുക്സ് വില :499 രൂപ കെ. കെ. ശൈലജയുടെ ഓർമ്മക്കുറിപ്പുകൾ കേരളത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കോവിഡിന്റെയും കഥയാണ്. അത് ഒരു മികച്ച രാഷ്ട്രീയക്കാരിയിലേക്കുമാത്രമല്ല, അവരെ രൂപപ്പെടുത്തിയ സമൂഹത്തിലേക്കും ലോകത്തിലേക്കും വെളിച്ചം വീശുന്ന ഒന്നായിരിക്കും. സ്വാതന്ത്ര്യാനന്തര
പി. പത്മരാജൻ ഡി സി ബുക്സ് വില : 120 രൂപ തീപിടിച്ച ജീവിതവും കൈയ്യിലെടുത്ത് ഒരാൾക്ക് എത്ര ദൂരം സഞ്ചരിക്കാനാവും? അത്തരമൊരു ആത്മസംഘർഷത്തിലൂടെ കടന്നുപോകുന്ന വിശ്വനാഥൻ എന്ന മനുഷ്യന്റെ ഒറ്റയാൾപ്പോരാട്ടത്തിന്റെ കഥയാണ് ഇതാ ഇവിടെവരെ. ഓരോ പുറപ്പെട്ടുപോക്കും അവസാനിക്കുന്നത് തിരിച്ചുവരരുത് എന്നാഗ്രഹിച്ച
ലിജീഷ് കുമാർ ഡി സി ബുക്സ് വില: 220 രൂപ സ്വർഗ്ഗത്തിലേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വർഷങ്ങൾ നിൽക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികൾ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാൽ നിങ്ങൾ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കിൽ കഞ്ചാവ് നിങ്ങൾക്കിഷ്ടപ്പെടും. ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ
പരിഭാഷ : സച്ചിദാനന്ദൻ ഡി സി ബുക്സ് വില: 130 രൂപ എല്ലാ കാലവും നമ്മുടെ കവികൾ പുതിയ നീതിബോധവും പുതിയ ലാവണ്യബോധവും സമന്വയിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ കൃതി. രൂപങ്ങളും ഘടനകളും മാറി മാറി വരുമ്പോഴും അവ എന്നും അനീതികളെയും അസമത്വങ്ങളെയും ചോദ്യം ചെയ്തു കൊണ്ടിരുന്നു. ഈ തുടർച്ച
വിവർത്തനം : കെ. എ. ഷാജി ഡി സി ബുക്സ് വില: 399 രൂപ സ്വാതന്ത്ര്യസമരത്തിനെ സാധാരണ ജനങ്ങളുടെ ഒരു ചരിത്രമായി കാണുന്ന ഈ ശ്രമത്തിന് ഞാൻ സായിനാഥിനെ അഭിനന്ദിക്കുന്നു. നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമായ സ്വാതന്ത്ര്യത്തിന്റെ ആശയവും സത്തയും പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരു പുസ്തകം.
വിവർത്തനം: ജോർജ് പുല്ലാട്ട് ഡി സി ബുക്സ് വില: 380 രൂപ നിഷ്കളങ്കനായ ആ കൊച്ചുകുട്ടി ഉത്തരങ്ങൾക്കായി കേഴുകയായിരുന്നു. ‘ഭായ് സാഹബ് ജി, ഞാൻ ശപിക്കപ്പെട്ടവൻ ആയിരുന്നെങ്കിൽ ദൈവം എന്തിനാണെന്നെ സൃഷ്ടിച്ചത്? അതിനർഥം അതു ദൈവത്തിന്റെ തെറ്റാണെന്നാണ്. ദൈവത്തിന്റെ തെറ്റിന് ഞാൻ എന്തിന്
സി. എൻ. ശ്രീകണ്ഠൻനായർ ഡി സി ബുക്സ് വില: 130 രൂപ നമ്മുടെ കൊമേർഷ്യൽ–പ്രൊഫഷണൽ നാടകവേദിക്കോ അമച്വർ വേദിക്കോ പരിചിതമായ രംഗാവതരണരീതിക്ക് തീരെ യോജിക്കാത്ത ഒരു നാട്യക്രമം ആവശ്യപ്പെടുന്നതാണ് കലി. നമ്മുടെ ഈ പച്ചമണ്ണിലല്ല കലി അരങ്ങേറുന്നത്. യാഥാർഥ്യത്തോടു വിടപറഞ്ഞ ഒരു ഭ്രമാത്മക ഭൂമികയിൽ അതിനൊത്ത
ലെഫ്. കേണൽ ഡോ. സോണിയ ചെറിയാൻ ഡി സി ബുക്സ് വില: 220 രൂപ ഒരു സ്ത്രീയുടെ ജീവിതം അവളുടെ മാത്രം ജീവിതമല്ലെന്നു തെളിയിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. തന്റേടത്തിന്റെ പരീക്ഷണശാലകളാണ് ഈ ഇരുപതു സ്ത്രീ ജീവിതങ്ങളും. ഏഴു നിറങ്ങള് ചേർന്നു വര്ണ്ണരാജി നിർമ്മിക്കുന്നതുപോലെ ഈ ഇരുപതു
ഉണ്ണി ആർ. ഡി സി ബുക്സ് വില: 99 രൂപ കലാശക്തി കുറഞ്ഞ എഴുത്തുകാര്ക്ക് ഒരു രശ്മിമാത്രമേ അന്തരംഗത്തിൽ കാണൂ. ആ രശ്മി ബഹിഃപ്രകാശം കൊള്ളുമ്പോൾ പ്രഭാമണ്ഡലമുണ്ടാകില്ല. ഉണ്ണി ആർ. അന്തരംഗത്തിലെ ശോഭയെ പുറത്തേക്കു പ്രകാശിപ്പിച്ച കഥാകാരനാണ്.
എം. പി. ലിപിൻ രാജ് ഡി സി ബുക്സ് വില: 220 രൂപ ഇന്ത്യയുടെ രണ്ടറ്റങ്ങളിൽ കിടക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ സംസ്കാരം കാലാതരത്തിൽ എങ്ങനെ തകിടം മറിക്കപ്പെട്ടെന്ന ചരിത്രം തിരയുകയാണ് ‘മാർഗരീറ്റ’. ‘മാർഗരീറ്റ’യെന്ന ഭൂപ്രദേശത്തിന് വന്ന മാറ്റങ്ങള്മാത്രമല്ല, എങ്ങനെയാണ് അതിന്റെ ചരിത്രം നിരന്തരം
എം. രാജേന്ദ്രപ്രസാദ് ഡി സി ബുക്സ് വില: 220 രൂപ അതിർത്തിസേനകളുടെ രൂപീകരണവും ആയുധവത്കരണവുമല്ല മനുഷ്യസുരക്ഷയ്ക്കും ഭാവിഭൂമിക്കും ആവശ്യമുള്ളത്. മറിച്ച് പരിസ്ഥിതി കാവൽസേനകളാണ് നമുക്കു വേണ്ടത്. ഇത് ഹൃദയത്തിൽ തൊട്ട് മനസ്സിലാക്കുവാൻ നാം വൈകുംതോറും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവൃത്തിയിൽ നിന്നും നാം
എം. ആർ. രേണുകുമാർ ഡി സി ബുക്സ് വില: 599 രൂപ തങ്ങളുടെ ജീവിതവും സാഹിത്യവും സ്വാഭാവികമായും കുറവുകളില്ലാതെയും മുഖ്യധാരയുടെ ഭാഗമാകാതെയും പോയതുകൊണ്ടാണ് ദലിതർക്ക് അവരുടെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും സവിശേഷതകളുമായി രംഗത്ത് വരേണ്ടി വന്നത്. മുഖ്യധാര പലപ്പോഴും അഭിപ്രായപ്പെടുകയും ചിന്തിക്കുകയും
എസ്. ജോസഫ് ഡി സി ബുക്സ് വില: 199 രൂപ നിർമ്മമമായ, നിർമ്മത്സരമായ ഇഷ്ടത്തോടെ കാഴ്ചകളും സംഭവങ്ങളും അനുഭവങ്ങളും ആഖ്യാനം ചെയ്യുന്ന, ആത്മീയതയുടെ പറമ്പുകളിലൂടെ ഭൗതികമായൊരു നടവഴി കണ്ടെത്തുന്ന എസ്. ജോസഫിന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം.
ശ്രീവിദ്യ സന്തോഷ് ഡി സി ലൈഫ് വില: 220 രൂപ ഏറെ പ്രാധാന്യമുള്ള, എന്നാൽ നാം നിസ്സാരമെന്നു കരുതിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവിലൂടെ ആർക്കും ജീവിതത്തിൽ മുന്നേറാൻ കഴിയും. ജീവിതവിജയത്തിനാവശ്യമായ ആ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീവിദ്യ സന്തോഷ് ഈ പുസ്തകത്തിലൂടെ. ആത്മവിശ്വാസവും കരുത്തും പകരുന്ന
മിനി പി. സി. മാമ്പഴം വില: 170 രൂപ കഥയുടെ രസനീയതയ്ക്കൊപ്പം സ്നേഹത്തിന്റെ ഔഷധവീര്യവും കുട്ടികളിലേക്ക് പകർന്നുകൊടുക്കുവാൻ പര്യാപ്തമായ രചന. മനുഷ്യർക്കിടയിലാകട്ടെ, ചരാചരങ്ങൾക്കിടയിലാകട്ടെ ആനന്ദകരമായ സഹജീവിതം എങ്ങനെയൊക്കെയാണ് സാധ്യമാക്കാൻ കഴിയുക എന്ന ചോദ്യവും അതിനുള്ള ചില ഉത്തരങ്ങളും കൂടി
മുരളി തുമ്മാരുകുടി / നീരജ ജാനകി ഡി സി ബുക്സ് വില: 220 രൂപ പ്രവാസജീവിതം കേരളീയ സമൂഹത്തിന് അപരിചിതമല്ല. സമീപകാലത്ത് തൊഴിലധിഷ്ഠിതമായും വിദ്യാഭ്യാസത്തിനായും ഒട്ടനവധിയാളുകളാണ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ആകർഷക ജീവിതശൈലിയും സാമൂഹിക സുരക്ഷിതത്വവുമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
പാറപ്പുറത്ത് ഡി സി ബുക്സ് വില : 350 രൂപ അകലെ സ്വർണ്ണസിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം കേൾക്കുന്നു. ‘പോരൂ എന്റെ കൂടാരത്തിലേക്ക് പോരൂ.. നീ ഇനിമേൽ എന്നോടൊപ്പം വസിക്കും. നീ ഇനിമേൽ എന്നോടൊപ്പം വസിക്കും. നീ ഇനിമേൽ എന്റെ ജനത്തിൽ ഒരുവൻ. ഞാൻ നിന്റെ കണ്ണീരെല്ലാം തുടച്ചുകളയും. ദുഃഖവും കഷ്ടതയും ഇനി
എം. എസ്. ദിലീപ് ഡി സി ബുക്സ് വില: 350 രൂപ മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂർവ പുസ്തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞു നിൽക്കുകയും ഒരേ നായകനോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ച നടി എന്ന ലോകറെക്കോർഡിനുടമയാകുകയും ചെയ്ത മറ്റൊരു
വിനോദ് നായർ ഡി സി ബുക്സ് വില : 230 രൂപ ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധി ശേഖരം തുറക്കാനുള്ള താക്കോൽക്കൂട്ടങ്ങളുണ്ട്. വിനോദ് നായരുടെ കണ്ണുകളിൽ നേരും നന്മയുമുള്ള ആ ഭാഷയ്ക്കു കാഴ്ചയെ ഉൾക്കാഴ്ചയാക്കാനുള്ള വിരുതുമുണ്ട്. തീവ്രവേദനയിലും സൃഷ്ടിക്കപ്പെടുന്ന നർമത്തിന്റെ നൈർമല്യം കഥപറച്ചിൽ അനായാസമാക്കുന്നു.
മായാ കിരൺ ഡീസീ അപ്മാർക്കറ്റ് ഫിക്ഷൻ വില: 320 രൂപ സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക– സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിർമ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. മലയാളത്തിലെ മറ്റൊരു മെറ്റാഫിക്ഷൻ പരീക്ഷണം.
രവിമേനോൻ ഡി സി ബുക്സ് വില: 220 രൂപ ഇന്ത്യൻ ചലച്ചിത്രഗാനലോകത്ത് നാലരപ്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ പേരാണ് കെ.എസ്. ചിത്ര. ആ പാട്ട് തീർത്ത സ്വകാര്യമായ അനുഭവലോകത്തെ ആവിഷ്കരിക്കുന്ന ഓർമ്മകളുടെ പുസ്തകമാണ് ചിത്രവർണ്ണങ്ങൾ. പുലർകാലസുന്ദരസ്വപ്നത്തിൽ, അറിയാതെ എന്നിലെ എന്നിൽ നീ കവിതയായ്,
വിവർത്തനം: ബാബുരാജ് കളമ്പൂർ ഡി സി ബുക്സ് വില: 420 രൂപ നിർവചനങ്ങൾക്കതീതമാണു പ്രണയം. കാലങ്ങളോളം മനസ്സിൽ സൂക്ഷിച്ച ഒരപൂർവ പ്രണയത്തിന്റെ അതിമനോഹരമായ ആവിഷ്കാരമാണ് പെരുമാൾ മുരുകന്റെ പുതിയ നോവൽ കുമരാസുരൻ. തമിഴകത്തിന്റെ ഉൾനാടൻ ഗ്രാമജീവിതങ്ങളുടെ നേർക്കാഴ്ചകളാണ് സാധാരണയായി അദ്ദേഹത്തിന്റെ നോവലുകൾ. എന്നാൽ
വിവർത്തനം : റൗഫ് റൂമി ഡി സി ബുക്സ് വില: 290 രൂപ ചില ബാല്യകാലസ്മരണകൾ ഭൂപ്രകൃതികൾക്കതീതമായി സാർവത്രികമാണ്. ‘ഡി’യുടെ ജീവിതത്തിലെ കാലങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന നോവലിൽ ഓരോ അധ്യായവും ഒരു ഏടാണ്. ഷില്ലോങ്ങിലെ കോച്ചുന്ന തണുപ്പിലും കത്തുന്ന രാഷ്ട്രീയാന്തരീക്ഷത്തിലും ഒരു കുട്ടിയുടെ
കല്പറ്റ നാരായണൻ ഡി സി ബുക്സ് വില: 130 രൂപ മലയാളകവിതയുടെ ജീവസ്സുറ്റ മുഖം. കല്പറ്റയുടെ ഏറ്റവും പുതിയ കവിതകൾ.
പി. പത്മരാജൻ ഡി സി ബുക്സ് വില: 199 രൂപ ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവൽ. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയിൽ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടിൽ കയറിനിന്ന് പാപഭാരം
ഫ്രാൻസിസ് നൊറോണ ഡി സി ബുക്സ് വില: 170 രൂപ വളരെ സാധാരണമായും സ്വാഭാവികമായും ഒരു കഥ പറഞ്ഞുപോവുക. കഥപറച്ചിലിനുള്ളിൽ വായനക്കാരുടെ സർഗ്ഗാത്മകതയ്ക്ക് വിഭവങ്ങൾ കരുതിവയ്ക്കുക. ശീർഷകം മുതൽ കഥാന്ത്യം വരെ ഭാഷയുടെ സകല വിനിമയ സാധ്യതകളെയും ചൂഷണം ചെയ്യുക. മതം, രാഷ്ട്രീയം, നക്സലിസം, കമ്മ്യൂണിസം, ശാസ്ത്രം,
ഉണ്ണി ആർ. ഡി സി ബുക്സ് വില : 120 രൂപ അതിശയിപ്പിക്കുന്ന രചനാതന്ത്രത്തിലൂടെ നവീന ഭാവുകത്വത്തെ തൊട്ടുണർത്തുന്ന എട്ട് ചെറുകഥകൾ.
ചന്ദ്രഹാസ് ഡി സി ബുക്സ് വില: 499 രൂപ കൈലാസപർവതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളായ ആദികൈലാസം, ഹിമാചൽപ്രദേശിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണിമഹേഷ് കൈലാസം, കിന്നർ കൈലാസം, ശ്രീഖണ്ഡ് മഹാദേവ് കൈലാസം, മാനസരോവർ കൈലാസം എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര. ആത്മീയമായ ഈ പാതകളിൽ നിഗൂഢതയും സാഹസികതയും
വിവർത്തനം: ലൈല സൈൻ ഡി സി ബുക്സ് വില: 430 രൂപ നൊബേൽ പുരസ്കാരജേതാവായ കസുവോ ഇഷിഗുറോയുടെ ശ്രദ്ധേയമായ നോവലാണ് ദ ബറീഡ് ജയന്റ്. ബ്രിട്ടീഷ് ദമ്പതികളായ ആക്സലിന്റെയും ബിയാട്രീസിന്റെയും ഭൂതകാലസ്മൃതികൾ തേടിയുള്ള യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. വിചിത്രമായ ഒരു ഭൂമികയാണിതിൽ. ആയിരത്തിലേറെ
ശ്രീപാർവ്വതി ഡി സി ബുക്സ് വില: 250 രൂപ മൂന്നു തലമുറയിലുള്ള മാതവി, പാർവ്വതി, മേനക എന്നീ മൂന്നു പെണ്ണുങ്ങളുടെ കഥ. നാറാണീശം എന്ന ഗ്രാമത്തിലെ തെക്കേതിൽ വീട്ടിൽ എൺപതു വയസ്സായ ഒരു സ്ത്രീയുടെ സഹായിയായ മേനക ഒരു ദിവസം അപ്രത്യക്ഷയാകുന്നു. മേനകയുടെ തിരോധാനത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന് വിലാസ് രാജും
സുബിൻ അമ്പിത്തറയിൽ ഡി സി ബുക്സ് വില: 140 രൂപ 'വീടെ'ന്ന കവിതയിൽ തുടങ്ങി 'ബ്രേക്ക് അപ്പി'ൽ അവസാനിക്കുന്ന ഒരു ശീതക്കാറ്റ് ഈ സമാഹാരത്തെ ഒന്നാകെ പുതഞ്ഞുപിടിച്ചിരിക്കുന്നു. അനേകം കിളിവാതിലുകളുള്ള മലയടിവാരത്തെ ഒരു കുഞ്ഞുവീടായി മാറുന്നു 'ഉച്ചാന്തലമേലേ പുലര്കാലേ'. പഴക്കമേറിയ ലോകത്തെ കാണുന്ന ഒരു
വിഷ്ണുപ്രിയ പി. ഡി സി ബുക്സ് വില: 110 രൂപ പുതുകാലത്തിന്റെ പ്രശ്ന സങ്കീർണ്ണതകളും ആകുലതകളും ഉള്ളിൽ സ്പര്ശിക്കുന്ന വിധം ആവിഷ്കരിക്കുന്ന വിഷ്ണുപ്രിയയുടെ കവിതാസമാഹാരമാണ് ഇണക്കമുള്ളവരുടെ ആധി.
അമൃത കേളകം ഡി സി ബുക്സ് വില: 110 രൂപ ഈ മണ്ണിന്റെ മനസ്സ് വെന്തെരിഞ്ഞു വിരിഞ്ഞ കവിതകളാണ് അമൃത കേളകത്തിന്റേത്. അമൃതയുടെ മൊഴികളില് ഉള്ളൊഴുക്കുകൾ ഒരുപാടുണ്ട്. അവ ഒന്നിനുമേലൊന്നായി അലയിട്ടലയിട്ട് അകമേ പടരും. ഓരോന്നിലും ആയിരം മുഖങ്ങളുള്ള ജീവിതങ്ങൾ, വികാരങ്ങൾ. ഓരോ മുഖത്തിനും ഒത്തിരി പറയാനുണ്ട്.
റ്റിസി മറിയം തോമസ് ഡി സി ബുക്സ് വില: 220 രൂപ ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനഃശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകം.
മുഹമ്മദ് അബ്ബാസ് ഡി സി ബുക്സ് വില: 250 രൂപ ജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്ര ചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകൾ. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം
കെ. എസ്. ചിത്ര / ഷാജൻ സി. മാത്യു മനോരമ ബുക്സ് വില: 220 രൂപ അഞ്ചര വയസ്സിൽ ആകാശവാണിക്കുവേണ്ടി ആദ്യഗാനം റിക്കോർഡ് ചെയ്തതു മുതൽ 50 വർഷം നീണ്ട കെ. എസ്. ചിത്രയുടെ സംഗീത ജീവിതം. സ്വപ്നങ്ങളും സങ്കടങ്ങളും ഇഷ്ടങ്ങളും വിജയങ്ങളും ചിത്ര തുറന്നു പറയുന്നു. ഒപ്പം ചിത്രയെ അടുത്തറിഞ്ഞ പ്രമുഖ ഗായകരുടെ ഹൃദ്യമായ
എം. ജയചന്ദ്രൻ മനോരമ ബുക്സ് വില: 240 രൂപ ജി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീത സംവിധായകനായും പ്രശസ്തിയുടെ ശൃംഗങ്ങൾ കീഴടക്കിയ എം. ജയചന്ദ്രൻ അർപ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഓർമപ്പുസ്തകം. ഇത്രമേൽ ആത്മാർഥവും ഗംഭീരവുമായ ഒരു ഗുരുപ്രണാമം അപൂർവം. ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ
എം. എം. ലോറൻസ് ഡി സി ബുക്സ് വില: 360 രൂപ ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ കൊച്ചി രാജ്യത്തെ തൊഴിലാളി കർഷക മുന്നേറ്റങ്ങളുടെയും അതിനു നേതൃത്വം നൽകിയ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ചരിത്രമാണ് എം. എം. ലോറൻസിന്റെ ജീവിതം. കൊച്ചിയിൽ തോട്ടിത്തൊഴിലാളികളെയും തുറമുഖത്തൊഴിലാളികളെയും സംഘടിപ്പിച്ച നേതാവ് എം. എം.
വി. എസ്. അജിത്ത് ഡി സി ബുക്സ് വില: 170 രൂപ മലയാളത്തിലെ ഉത്തരാധുനികതയുടെ രണ്ടാം തരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു കഥാഖ്യാനരീതിയാണ് അജിത്തിന്റേത്. മധ്യ വർഗ്ഗത്തിൽപ്പെട്ട സാമാന്യ മനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാന മണ്ഡലം. ആക്ഷേപഹാസ്യവും ഫലിതവും വിരുദ്ധോക്തിയും
മേതിൽ രാധാകൃഷ്ണൻ മനോരമ ബുക്സ് മലയാളിയുടെ കവിപ്പട്ടികയിൽ മേതിലില്ലാത്തതിന്റെ ഒരു കാരണവും ആകത്തുകയിൽ ഭ്രമിക്കാത്തതാവാം. എഴുതിപ്പതിഞ്ഞതെഴുതാത്തതിനാലാവാം. പൊതുവായ അർഥത്തിന്റെ അഭാവമാവാം. ഉടച്ചുവാർക്കുകയാണയാൾ. പുരുഷാർഥത്തിന്റെയോ മനുഷ്യാർഥത്തിന്റെയോ കവിയല്ല, ജൈവാർഥത്തിന്റെയോ തന്നിലെ ജന്തുതയുടെയോ
മേതിൽ രാധാകൃഷ്ണൻ മനോരമ ബുക്സ് സ്വർഗാരോഹണത്തിൽ തന്റെ പട്ടിയെയുംകൂട്ടി കുറച്ചുകൂടി മേതിൽ സഞ്ചരിക്കും. ശീലങ്ങൾ ഉപേക്ഷിച്ചാലല്ലാതെ നമ്മുടെ വായനക്കാർക്ക് മേതിലിനെ പിടികൂടാനാവില്ല. ഒരാൺമയിൽ പീലി വിടർത്തുമ്പോലെ മേതിൽ കഥ വിടർത്തുന്നു.
മേതിൽ രാധാകൃഷ്ണൻ മനോരമ ബുക്സ് 'നിങ്ങളെപ്പോലെയൊരാൾക്ക് മേതിൽ തന്നെ വേണ'മെന്ന് കരുതുന്നവരുടെ എഴുത്തുകാരനായിരിക്കാൻ മേതിലെന്നും നിഷ്കർഷിച്ചു. മൊബൈൽ സ്ക്രീനിൽ 'ഫുള്ളി ചാർജ്ഡ്' എന്നു കാണുമ്പോൾ എന്റെ മനസ്സ് ദുരൂഹമായ ഒരു ചാരിതാർഥ്യം അനുഭവിക്കുന്നു. മേതിലിന്റെ കഥയോ ലേഖനമോ വായിച്ചുകഴിയുമ്പോൾ എന്റെ
അനുരാഗ് ഗോപിനാഥ് ഡി സി അപ്മാർക്കറ്റ് ഫിക്ഷൻ വില: 270 രൂപ സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളില് നിന്ന് വ്യത്യസ്തമായ ചരിത്രം. ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാനമേഖലകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സർഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷൻ എന്നതിന്
വിവർത്തനം : മൻസൂർ പള്ളൂർ മനോരമ ബുക്സ് വില : 350 രൂപ വർത്തമാനകാല ചരിത്രത്തെക്കുറിച്ച് അനന്യമായ വീക്ഷണം അവതരിപ്പിക്കുന്ന പുസ്തകം. സാം പിത്രോദയുടെ എതിരറ്റ ആദർശചിന്തയും ആഴത്തിലുള്ള അറിവും വിളംബരം ചെയ്യുന്ന ശക്തമായ രചന.
ജിത്തു നായർ മനോരമ ബുക്സ് വില: 210 രൂപ സിനിമാറ്റിക് സ്റ്റോറി ടെല്ലിങ് ടെക്നിക് ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ ത്രില്ലർ. ഒരു മരപ്പാവ നിർമാണ ഫാക്ടറിയിൽ ജോലിയന്വേഷിച്ചെത്തുകയാണ് ഇരുപത്തിയഞ്ചുകാരിയായ അശ്വനി. ഫാക്ടറി ഉടമസ്ഥൻ തരുൺ ജെയിനിന്റെ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിന്
ഗിരീഷ് പുലിയൂർ ഡി സി ബുക്സ് വില: 180 രൂപ ഗിരീഷ് പുലിയൂർ പാടുന്നത് തികച്ചും അടിസ്ഥാനപരമായ മനുഷ്യഭാവങ്ങളെക്കുറിച്ചാണ്. പേടി പോലെ, ഹിംസ പോലെ, പ്രകൃതിയുടെ നിതാന്തസാന്നിധ്യത്തിന്റെ ശീതള സാന്ത്വനം പോലെ. വാക്കുകൾ ഇവിടെ സ്വയം ചലിക്കുന്നു. ആ ചലനത്തിന്റെ താളമാണ് ഈ കവിതകളിൽ ആസ്വദിക്കുന്നത്. ഈ കവിതകളിൽ
സി. വി. ബാലകൃഷ്ണൻ മനോരമ ബുക്സ് വില: 190 രൂപ വേട്ടപ്പട്ടികളുമായാണ് സഹവാസം. തലയിണയാക്കുന്നത് പെരുമ്പാമ്പിനെ. ചിലന്തികൾ കൂട്ടുകാർ. അരുൾസ്വാമിയെ ചുറ്റിപ്പറ്റിയുള്ളതെല്ലാം ദുരൂഹവും ഭീതിദവും. അമാനുഷികനായ ഒരു കുറ്റവാളിയുടെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ കഥ മുന്നേറുന്നു.
കെ. സി. വർഗ്ഗീസ് ഡി സി ബുക്സ് വില: 599 രൂപ നാലാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പിൽ ആരും തന്നെ മാർപാപ്പാമാരെ ചോദ്യം ചെയ്യാൻ മുതിരാത്തവണ്ണം അത്രമേല് അധികാര സ്ഥാനത്തായിരുന്നു മാർപാപ്പാമാർ. അക്കാലത്തിനുശേഷം ചില ചോദ്യംചെയ്യലുകൾ ഉയർന്നുവന്നെങ്കിലും സഭാധികാരം ഒരു വലിയ രാഷ്ട്രീയരൂപമായി
പരിഭാഷ: ബാബുരാജ് കളമ്പൂർ ഡി സി ബുക്സ് വില: 399 രൂപ കൽക്കി എന്ന ഇതിഹാസകാരനെ തമിഴ് സാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ ചരിത്രാഖ്യായിക. പൊന്നിയിൻ ശെൽവനും ശിവകാമിയിൻ ശപഥവും എഴുതുന്നതിനു മുമ്പ് കൽക്കിയുടെ തൂലിക തമിഴകത്തിന്റെ ഹൃദയത്തിലെഴുതിയിട്ട ലക്ഷണമൊത്ത നോവൽ. നാശോന്മുഖമായ ചോളദേശവും അനന്തവിസ്തൃതമായ
പി. കെ. പാറക്കടവ് ഡി സി ബുക്സ് വില : 160 രൂപ രാഷ്ട്രീയവിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാം എന്നതിന് മികച്ച ഉദാഹരണമാണ് ഇടിമിന്നലുകളുടെ പ്രണയമെന്ന് സച്ചിദാനന്ദൻ നിരീക്ഷിക്കുന്നു. മലയാളത്തിന് ഒരു പുതിയ അനുഭവമായ, പാറക്കടവ് കഥകൾ പോലെ, ചിന്തയുടെയും ഏകാഗ്രതയുടെയും തീക്ഷ്ണശിൽപമായി മാറിയ അപൂർവ
സച്ചിദാനന്ദൻ ഡി സി ബുക്സ് വില : 210 രൂപ എന്റെ ആന്തരികജീവചരിത്രം തന്നെയാണ് അഥവാ ആത്മകഥ തന്നെയാണ് എന്റെ കവിതകൾ എന്ന് സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിന്റെ അഭൂതപൂർവ്വമായ ശോഷണവും കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള മനുഷ്യവംശം നേരിടുന്ന വെല്ലുവിളികളും വൈയക്തിക പ്രശ്നമെന്നോണം നീറ്റുന്ന കവിയുടെ
ശ്രീജേഷ് ടി. പി. മനോരമ ബുക്സ് വില: 220 രൂപ റിയാലിറ്റിയുടെയും ഭാവനയുടെയും തലങ്ങളിലെത്തിച്ച് സ്ഥലജലഭ്രമം തീർക്കുന്ന അഞ്ചു നോവെല്ലകൾ. ത്രില്ലർ സ്വഭാവം മുന്നിട്ടു നൽക്കുമ്പോഴും സിനിമാറ്റിക് അനുഭവത്തിലൂടെ വായനക്കാരന് സ്വയം കഥാപാത്രമായിമാറുന്ന ഇന്ദ്രജാലം ഇതിലെ ഓരോ പ്രമേയങ്ങൾക്കുമുണ്ട്. അവിഹിതം
സക്കറിയ ഡി സി ബുക്സ് വില: 120 രൂപ എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കൺകെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ,
വിജയലക്ഷ്മി ഡി സി ബുക്സ് വില: 199 രൂപ വിജയലക്ഷ്മിയുടെ ഏറ്റവും പുതിയ 65 കവിതകളുടെ സമാഹാരം.
പ്രിയദാസ് ജി. മംഗലത്ത് ഡി സി ബുക്സ് വില: 240 രൂപ കവിതകളിൽ പ്രകാശിക്കുന്ന അയ്യപ്പപ്പണിക്കർക്കു പിന്നിൽ മറ്റൊരു അയ്യപ്പപ്പണിക്കർ ഉണ്ടായിരുന്നു. നന്മയും നർമവുംകൊണ്ട് ജീവിതം അളന്നു തീർത്ത ഒരാൾ. ശിഷ്യനായും സാക്ഷിയായും അയ്യപ്പപ്പണിക്കർക്കൊപ്പം നടന്ന പ്രിയദാസ് ജി. മംഗലത്ത് ആ ജീവിതത്തിന്റെ
കെ ജി എസ് ഡി സി ബുക്സ് വില: 220 രൂപ ഒരുവശത്ത് ദേശനേരത്തിന്റെ ഇത്തിരിവെട്ടത്തിൽ ക്രൂരതയുടെ സങ്കീർത്തനം. മറുവശത്ത് ഇച്ഛയെയും ക്രിയയെയും സംയോജിപ്പിച്ചുകൊണ്ട് നഷ്ടമായതിനെ വീണ്ടെടുക്കുന്ന പ്രതിരോധത്തിന്റെ ആഗ്നേയം. സമയത്തെ ശരമാരിയാക്കുന്ന പ്രതീത്യാത്മകവും നവീനവുമായ ഒരു പോർമുറയുടെ കണ്ടെത്തൽ. ഒരു
വൃക്ഷങ്ങളിൽ നിന്നും നവോന്മേഷമാർജിക്കാനുള്ള കൃത്യമായ മാർഗ്ഗനിർദേശങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ഫോൺ ഓഫാക്കിവെക്കുന്നതും പ്രകൃതിയിലെ ക്രമരാഹിത്യങ്ങളെ തേടുന്നതും ഇവയിൽ ചിലതാണ്. ലോകത്തെയും അവനവനെത്തന്നെയും കുറേക്കൂടി സൗമ്യമായി സമീപിക്കാൻ ഇതുവഴി സാധിക്കും. വനാനുഭൂതികളിൽ പൂർണ്ണമായി മുഴുകാനും വീട്ടിലേക്കു
ടി. ജെ. എസ്. ജോർജ് ഡി സി ബുക്സ് വില: 190 സമകാലിക അധികാരരൂപങ്ങളെ വിമർശനദൃഷ്ട്യാ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ഗജരൂപികളും അജരൂപികളുമായ വ്യക്തിത്വങ്ങളുടെ സവിശേഷതകളും അധികാരത്തെ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഇവയിലൂടെ വ്യക്തമാക്കുന്നു. നർമ്മവും നിശിതമായ നിരീക്ഷണങ്ങളും വ്യക്തികളുടെ
എഡിറ്റർ: പനമ്പിള്ളി അരവിന്ദാക്ഷമേനോൻ ഡി സി ബുക്സ് വില: 680 രൂപ കേരളത്തിൽ ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സഹോദരസംഘവും 1925–ൽ തമിഴ്നാട്ടിൽ ഇ.വി. രാമസ്വാമിനായ്ക്കരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച സ്വയംമര്യാദസംഘവുമൊക്കെ യുക്തിവാദപ്രചരണം
സുനിൽ പി. ഇളയിടം ഡി സി ബുക്സ് വില: 350 രൂപ രണ്ടു ഭാഗങ്ങളിലായി പന്ത്രണ്ട് പഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒന്നാം ഭാഗത്തിൽ ആറ് ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. നമ്മുടെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചിടത്തോളം സവിശേഷപ്രാധാന്യമുള്ള ചില പ്രമേയങ്ങളെ സൂക്ഷ്മമായി പിന്തുടർന്നുചെന്നു നോക്കാനുള്ള ശ്രമങ്ങളാണ്
വി. ഷിനിലാൽ ഡി സി ബുക്സ് വില: 470 രൂപ ചരിത്രം മൗലികവും യഥാർഥവുമായ സംഭവമല്ല, മറിച്ച്, ദ്വിതീയമായ ഒരു ആഖ്യാനം വിവരിക്കുന്ന കഥ മാത്രമാണെന്നും അതുകൊണ്ടുതന്നെ മേൽക്കോയ്മ നേടുന്ന ഏത് അധികാരശക്തിയുടെ കാലത്തും അത് അസംഖ്യം തവണ മാറ്റിയെഴുതാനും രൂപഭേദപ്പെടുത്താനും കഴിയുന്നതുമാണ് എന്നതായിരുന്നു
Results 1-100 of 119