പ്രണയം – രാജശ്രീ സി. വി. എഴുതിയ കവിത
Mail This Article
×
പ്രണയത്തിനൊരു
ദിനമുണ്ടത്രേ
പ്രണയദിനം!
പ്രണയത്തിനു നിറവും
ഗന്ധവുമുണ്ടെ -
ന്നൊരു കൂട്ടർ
പ്രണയത്തിന് കണ്ണും
മൂക്കുമില്ലെന്നൊരു കൂട്ടർ !
പ്രണയത്തെക്കുറിച്ചുള്ള
വാദപ്രതിവാദ-
ങ്ങൾക്കിടയിൽ
പ്രണയം
ചെറുനോട്ടത്തിൽ പുഞ്ചിരിയിൽ
പകർന്നു പകർന്നങ്ങനെ
ഋതു ഭേദങ്ങളില്ലാതെ
കണ്ണുപൊത്തിക്കളി
തുടർന്നു കൊണ്ടേയിരിക്കുന്നു...
English Summary:
Malayalam Poem ' Pranayam ' Written by Rajasree C. V.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.