നീ – വേണു നമ്പ്യാർ എഴുതിയ കവിത
Mail This Article
×
പിരിഞ്ഞാലും പിരിയാതെ
ഓർമ്മതൻ മൺചെരാതിൽ,
വൈഡൂര്യത്തരികൾ വിതറുന്നു
ഇതളിലെ മഞ്ഞുകണം പോൽ നീ!
വിരിയാനെനിക്കു
കിട്ടിയ പച്ചച്ചില്ല - നീ!
ഓളം മുറിച്ച് കടപ്പാനെനിക്കു
കിട്ടിയ നൗക - നീ!
തകർന്നടിയാനെനിക്കു
കിട്ടിയ തീരം - നീ!
കൂട്ട് കൂടാനെനിക്കു
കിട്ടിയ കൂട് - നീ!
ചുറ്റിപ്പറക്കുവാനെനിക്കു
കിട്ടിയ വാനം - നീ!
തന്ത്രികൾ മീട്ടുവാനെനിക്കു
കിട്ടിയ രുദ്രവീണ - നീ!
കണ്ണീർക്കണമടക്കുവാനെനിക്കു
കിട്ടിയ കണ്ണ് - നീ!
മോഹപൂരണത്തിനായെനിക്കു
കിട്ടിയ സമസ്യ - നീ!
ചൊല്ലിപ്പിരിയാനെനിക്കു
കിട്ടിയ സഹയാത്രിക - നീ!
ജീവന്മുക്തിക്കായെനിക്കു
കിട്ടിയ പുണ്യമാം അനുഗ്രഹം - നീ!
പിരിഞ്ഞാലും പിരിയാതെ
ഓർമ്മതൻ മൺചെരാതിൽ,
വൈഡൂര്യത്തരികൾ വിതറുന്നു
ഇതളിലെ മഞ്ഞുകണം പോൽ നീ!
English Summary:
Malayalam Poem ' Nee ' Written by Venu Nambiar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.