തണൽ മരങ്ങൾ – ജിത ഷരുൺ എഴുതിയ കവിത
Mail This Article
×
ധാരാളം തണൽ വേണം
തണൽ മരങ്ങൾ നടണം..
നട്ട മരങ്ങൾ എല്ലാം
ഇല പൊഴിഞ്ഞു പോയി.
ഇനി തണൽ വേണമെങ്കിൽ
സ്വയം മരങ്ങൾ നടണം
വെള്ളം ഒഴിക്കണം
വെയിലിൽ വാടാതെ
വളർത്തണം
കഷ്ടപ്പാട് തന്നെ !!!
എങ്കിലും നടണം
തണൽ തരും വലിയ മരങ്ങൾ
അവ ഭാവി തലമുറക്കു കാവൽ ആകും
തണൽ തരാത്ത മരങ്ങൾ പാഴാണ്
ഹൃദയത്തിൽ കനിവു ഇല്ലാത്ത
വെറും പാഴ്മരങ്ങൾ
വലിയ ഇലകൾ ഉള്ള മരങ്ങൾ
നല്ല കാറ്റും, തണലും തരും
നല്ല "ജനുസ്സ്" തെരെഞ്ഞെടുക്കുക
English Summary:
Malayalam Poem ' Thanal Marangal ' Written by Jitha Sharun
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.