ഉടൻ പണം വേദിയിൽ വിജയക്കൊടിനാട്ടി അഖില മോൾ
Mail This Article
ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം. മുൻ വർഷങ്ങളിലേത് പോലെ തന്നെ, ഉടൻ പണം എ.ടി.എം, ജീവിതങ്ങൾ മാറ്റിമറിക്കുവാൻ ആരംഭിച്ച് കഴിഞ്ഞു. ആദ്യത്തെ മത്സരാർഥി, അഖില മോൾ വേദിയിൽ ഏറെ കൗതുകം സൃഷ്ടിച്ചു. വീട്ടിൽ സ്വന്തമായി ടിവി പോലും ഇല്ലാതിരുന്ന അഖിലയ്ക്ക്, ഉടൻ പണവും, മത്സര രീതികളും തീർത്തും അപരിചിതമായിരുന്നു. എന്നിരുന്നാലും, അഖില മോൾ മത്സരിച്ച് നേടിയത് 3 ലക്ഷം രൂപയാണ്.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 നാണ് മഴവിൽ മനോരമയിൽ ഉടൻ പണം സംപ്രേക്ഷണം ചെയുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടൻ ജയറാമിനൊപ്പം ചേർന്ന്, അത്യന്തം രസകരമായ രീതിയിലാണ് അഖില മോൾ മത്സരിച്ചത്. മത്സരശേഷം ജയറാം തന്നെ അഖില മോൾക്ക് ടിവി സമ്മാനമായി നൽകി! തന്റെ പ്രിയ താരത്തിൽ നിന്ന് തന്നെ താൻ സ്വപ്നം കണ്ട സമ്മാനം നേടാൻ കഴിഞ്ഞതിന്റെ ആവേശം അഖില മോളിൽ നിറഞ്ഞ് നിന്നു.
ചെറുപ്രായത്തിനിടയിൽ തന്നെ നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചാണ് അഖില മോൾ ഇവിടെ വരെയെത്തിയത്. ഡാൻസും, പാട്ടും, അഭിനയവും എല്ലാം വശമുള്ള മിടുക്കിയായ അഖില മോൾക്ക്, ഉടൻ പണത്തിൽ നിന്നും ലഭിക്കുന്ന തുക കൊണ്ട്, ആൻഡ്രോയിഡ് ഫോൺ വാങ്ങണമെന്നും, ഭർത്താവിന് സ്വന്തമായി ബിസിനസ് ചെയ്യാൻ സഹായിക്കണമെന്നും, വീട് പണി പൂർത്തിയാക്കണമെന്നും ആഗ്രഹമുണ്ട്.
മനോരമ മാക്സിലൂടെ പ്രേക്ഷകർക്കും, ടിവി മത്സരാർഥിയുടെ ഒപ്പം തന്നെ അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഉത്തരങ്ങള്‍ രേഖപ്പെടുത്തി, മത്സരാർഥി നേടുന്ന അതേ തുക തന്നെ സമ്മാനമായി നേടാനുള്ള അവസരവും ഉടൻ പണമൊരുക്കുന്നു. മനോരമമാക്സ് ഡൗൺലോഡ് ചെയ്ത്, ഉടൻ പണം ബാനറിൽ ക്ലിക്ക് ചെയ്ത്, ലോഗിൻ ചെയ്ത്, വിശദ വിവരങ്ങൾ പൂരിപ്പിച്ച്, ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഉടൻ പണത്തിന്റെ ഭാഗമായി കളിച്ച് തുടങ്ങാം.