ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം രൂപ വേണം; ഗൃഹനാഥൻ കാൻസർ ചികിത്സയ്ക്ക് സഹായം തേടുന്നു
Mail This Article
×
തിരുവനന്തപുരം ∙ കാൻസർ രോഗ ചികിത്സയ്ക്കായി നിർധനനായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. വെള്ളൈക്കടവ് കൊടുങ്ങാനൂർ പാണാങ്കര വാഴവിളാകം ഇമ്മാനുവൽ ഹൗസിൽ ടി.ജയകുമാർ(61)ആണ്. സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്താൻ ആർസിസിയിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
5 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി വേണ്ടി വരുന്നത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജയകുമാർ. തുടർചികിത്സയ്ക്ക് പണമില്ലാത്ത സ്ഥിതിയാണ്. ഭാര്യയും രോഗിയാണ്. വാർഡ് കൗൺസിലർ ജി.ഹെലൻ കൺവീനറായി ചികിത്സ സഹായ സമിതി രൂപീകരിച്ചു. എസ്ബിഐ പുത്തൻചന്ത ശാഖയിൽ ജയകുമാറിന്റെ പേരിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ: 32697561170
IFSC SBINOO70026.
ഫോൺ: 9656423482.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.