ADVERTISEMENT

കൊച്ചി ∙ ശോഭ സുരേന്ദ്രൻ ഇടക്കാലത്തു ബിജെപി വിടാൻ തീരുമാനിച്ചിരുന്നെന്നും വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചെന്നും വിവാദ ദല്ലാൾ ടി.ജി.നന്ദകുമാർ ആരോപിച്ചു. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും നന്ദകുമാർ പറഞ്ഞു. 

സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനും ശോഭ സുരേന്ദ്രനും തമ്മിൽ കണ്ടിട്ടില്ലെന്നും ശോഭയുടെ ഈ അവകാശവാദം ശുദ്ധ അസംബന്ധമാണെന്നും നന്ദകുമാർ പറഞ്ഞു. കൂടിക്കാഴ്ചയിൽ ജയരാജന് ഒരു റോളുമില്ല.

ജയരാജന്റെ മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടന്നു എന്നതു സത്യമാണെങ്കിലും അതിൽ ശോഭ സുരേന്ദ്രൻ ഉണ്ടായിരുന്നില്ല. ജയരാജൻ കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലോ ഗൾഫിലോ പോയിട്ടില്ല. ശോഭ സുരേന്ദ്രൻ–കെ.സുധാകരൻ കൂട്ടുകെട്ട് ഉൽപാദിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശോഭയെ തെളിവുകൾ സഹിതം നേരിടാനൊരുക്കമാണെന്നും നന്ദകുമാർ പറഞ്ഞു.

English Summary:

Shobha Surendran tried to become LDF candidate says Nandakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com