ADVERTISEMENT

തിരുവനന്തപുരം ∙ മേയർ അധികാര ധാർഷ്ട്യം കാണിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം കോർപറേഷനു മുന്നിൽ സമരം നടത്തി. സാധാരണ യാത്രക്കാരുടെ വഴി തടയുകയും സ്ത്രീ സംരക്ഷണ നിയമങ്ങളെ ദുരുപയോഗിക്കുകയും ചെയ്ത മേയറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കോർപറേഷനു മുന്നിൽ ‘ഓവർടേക്കിങ് നിരോധിത മേഖല’ എന്ന പോസ്റ്ററും അതുവഴി കടന്നു പോയ കെഎസ്ആർടിസി ബസുകളിൽ ‘മേയറുണ്ട് സൂക്ഷിക്കുക’ എന്ന പോസ്റ്ററും പതിക്കുകയും ചെയ്തു. 

ചീഫ് ഓഫിസിലേക്ക് ടിഡിഎഫ് സമരം

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച മേയർക്കും ഭർത്താവ് സച്ചിൻദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കണമെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തിൽ കെഎസ്ആർടിസിയുടെ ചീഫ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English Summary:

Youth Congress staged protest in front of Thiruvananthapuram Corporation against Mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com