ADVERTISEMENT

അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ പലപ്പോഴും ഇ കോളി, സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണ്. "ടോയ്‌ലറ്റ് സീറ്റിനേക്കാൾ 200,000 മടങ്ങ് വൃത്തികെട്ടത്" എന്ന് ഇവയെക്കുറിച്ച് പറയാറുണ്ട്‌. ഒരു അടുക്കള സ്പോഞ്ചിൽ ഒരു ചതുരശ്ര ഇഞ്ചിന് 10 ദശലക്ഷം ബാക്ടീരിയകള്‍ ഉണ്ടാകും എന്ന് പറയപ്പെടുന്നു.

എത്ര കാലം ഇവ ഉപയോഗിക്കാനാവും? എപ്പോള്‍ വലിച്ചെറിയണം മുതലായ കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഇവ മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ ഒഴിവാക്കാനാകും.

ഒരു സ്പോഞ്ച് എത്ര സമയത്തേക്ക് ഉപയോഗിക്കാം?

ദിവസവും പാത്രം കഴുകുന്ന അടുക്കളയാണെങ്കില്‍ മാസത്തില്‍ ഒരിക്കലെങ്കിലും സ്പോഞ്ചുകൾ മാറ്റണം. മാത്രമല്ല, പാത്രങ്ങള്‍ കഴുകുന്നത് പോലെ തന്നെ എന്നും സ്പോഞ്ചുകളും കഴുകുക. ബാക്ടീരിയയെ നശിപ്പിക്കാൻ സ്പോഞ്ചുകൾ ചൂടുവെള്ളത്തിൽ അൽപ്പം ബ്ലീച്ച് ഉപയോഗിച്ച് കഴുകാം. സ്‌പോഞ്ചുകൾ രണ്ട് മിനിറ്റ് നേരം മൈക്രോവേവ് ചെയ്തും ബാക്ടീരിയയെ തുരത്താം. നനഞ്ഞ സ്പോഞ്ച് വേണം മൈക്രോവേവ് ചെയ്യാന്‍, അല്ലെങ്കില്‍ തീ പിടിക്കാന്‍ സാധ്യതയുണ്ട്.

sponge-wash
Image Credit: Lakshmi Kanth Raju/Shutterstock

ഡിഷ്‌ക്ലോത്തുകള്‍ ഉപയോഗിക്കുമ്പോള്‍

ഡിഷ്‌ക്ലോത്തുകളും സ്പോഞ്ചിനേക്കാള്‍ ഒരുപാടു ഭേദം എന്ന് പറയാനാവില്ല. എന്നിരുന്നാലും സ്പോഞ്ചിന്‍റെ അത്രയും ബാക്ടീരിയകള്‍ക്ക് വളരാനുള്ള ഇടങ്ങള്‍ ഇതില്‍ ഇല്ലാത്തതും വൃത്തിയാക്കാന്‍ എളുപ്പമാണ് എന്നതും ഡിഷ്‌ക്ലോത്തുകള്‍ക്ക് അല്‍പ്പം മുന്‍തൂക്കം നല്‍കുന്നു. എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി ഉണക്കി വേണം ഇവ ഉപയോഗിക്കാന്‍. രോഗാണുക്കളെ നശിപ്പിക്കാന്‍ ഇടയ്ക്കിടെ വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കണം. സ്പോഞ്ചുകള്‍ പോലെ തന്നെ ഒരു മാസം കഴിയുമ്പോള്‍ ഇവയും വലിച്ചെറിയുക തന്നെ വേണം.

പാത്രം കഴുകാന്‍ ബ്രഷുകള്‍

സ്പോഞ്ചിനെയും ഡിഷ്‌വാഷിനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ബ്രഷുകള്‍ കുറച്ചുകൂടി വൃത്തിയുള്ളതാണെന്ന് പറയാം. ഇവയുടെ ഘടന ബാക്ടീരിയയുടെയും പൂപ്പലിന്റെയും വളർച്ച തടയാൻ സഹായിക്കുന്നു. ഇവ കഴുകി ഉണക്കി എടുക്കാന്‍ വളരെ എളുപ്പമാണ്. ഭക്ഷണ അവശിഷ്ടങ്ങളും എണ്ണയും മറ്റും കുറച്ചുകൂടി കാര്യക്ഷമമായി നീക്കം ചെയ്യാന്‍ ഇവ സഹായിക്കുന്നു. പിടിയുള്ള ബ്രഷുകള്‍, ഡിഷ്‌വാഷ് ലിക്വിഡ് കൈകളില്‍ നേരിട്ട് ആവുന്നത് തടയുന്നതിനാല്‍, ചര്‍മ്മത്തിന്‌ സുരക്ഷ നല്‍കുന്നു.

സ്റ്റീൽ സ്ക്രബർ

പാത്രങ്ങൾ കഴുകാനായി പല തരത്തിലുള്ള സ്‌ക്രബറുകൾ ഉപയോഗിക്കാറുണ്ട്. കട്ടിയുള്ളതും കരിഞ്ഞു പിടിച്ചതുമായവ ചെയ്യുന്നതിനായി സ്റ്റീൽ വൂളുകളാണ് പൊതുവെ ഉപയോഗിക്കുന്നത്. അധികം സമയം കളയാതെ തന്നെ എളുപ്പത്തിൽ പാത്രങ്ങളിൽ നിന്നും അഴുക്കുകൾ നീക്കം ചെയ്‌യാനിതു സഹായിക്കും. എന്നാൽ ഈ സ്റ്റീൽ വൂളുകൾ കൊണ്ട് മറ്റു ചില ഉപയോഗങ്ങൾ കൂടിയുണ്ട്. അടുക്കളയിലെ ഈ സഹായിയെ വേറെ എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് നോക്കാം. 

scruber
Image Credit:LadaniferShutterstock

കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാമെങ്കിലും കത്രികയുടെ മൂർച്ച വർധിപ്പിക്കുന്നതിനായി സ്റ്റീൽ വൂളുകൾ മതിയാകും. എങ്ങനെയെന്നല്ലേ? മൂർച്ഛയില്ലാത്ത കത്രിക ഉപയോഗിച്ച് കൊണ്ട് ഈ സ്റ്റീൽ വൂളുകൾ മുറിച്ചാൽ മതി. ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ഈ കത്രികയുടെ മൂർച്ച കൂടിയതായി കാണുവാൻ കഴിയും. രുമ്പ് കത്തികൾ, കത്രികകൾ പോലുള്ളവ വളരെ പെട്ടെന്ന് തന്നെ തുരുമ്പെടുത്തു പോകുന്നതായി കാണാം. തുരുമ്പെടുത്തവ പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കണമെങ്കിൽ ഇനി ഈ സ്റ്റീൽ വൂളുകൾ മതി ഒരു ചെറിയ കഷ്ണം സ്റ്റീൽ വൂൾ എടുത്ത് തുരുമ്പിച്ച ഭാഗങ്ങളിൽ ഉരസിയാൽ വളരെ പെട്ടെന്ന് തന്നെ തുരുമ്പു മാറുന്നതായി കാണുവാൻ കഴിയും. 

 ബാത്റൂമുകൾ ഇടയ്ക്കിടെ ബ്ലോക്ക് ആകുന്നുണ്ടോ? വെള്ളം ഒഴുകി പോകുന്ന ദ്വാരത്തിനു മുകളിലായി പൂർണമായും കവർ ചെയ്യുന്ന രീതിയിൽ ഒരു സ്റ്റീൽ വൂളിന്റെ കഷ്ണം മുറിച്ചു വച്ചാൽ മതിയാകും. അഴുക്കുകൾ നിറയുമ്പോൾ അതെടുത്തു കളയാവുന്നതാണ്. ബാത്റൂം ബ്ലോക്ക് ആകുന്നു എന്ന പരാതിയ്ക്ക് പരിഹാരം കാണാവുന്നതാണ്.

English Summary:

Dishcloths vs Brushes vs Sponge Keeping Your Cleaning Tools Bacteria Free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com