കരുത്തു നേടി രൂപയും ഓഹരി വിപണിയും
Mail This Article
×
രണ്ടു ദിവസം ഓഹരി വിപണി കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വർധന 4.97 ലക്ഷം കോടി രൂപ. ആഗോള വിപണികളിൽ ഉണ്ടായ ഉണർച്ചയും, ഇസ്രയേൽ–ഇറാൻ സംഘർഷ ഭീതിയിൽ അയവു വന്നതുമാണ് വിപണിയിലെ മുന്നേറ്റത്തിനു കാരണം. സെൻസെക്സ് ഇന്നലെ 560.29 പോയിന്റ് കൂടി 73,648.62ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 679 പോയിന്റു വരെ കയറുകയുണ്ടായി. രണ്ടു ദിവസംകൊണ്ട് സെൻസെക്സിലുണ്ടായ വർധന 1,159 പോയിന്റ്.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേട്ടമുണ്ടാക്കി. 8 പൈസ കൂടി 83.36 നിലവാരത്തിലെത്തി. ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയ്ക്കു കരുത്തായത്. വെള്ളിയാഴ്ചയും രൂപ 8 പൈസ നേട്ടമുണ്ടാക്കിയിരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 86.69 ഡോളർ എന്ന നിലയിലേക്കു താഴ്ന്നിട്ടുണ്ട്.
English Summary:
Share market review
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.