സിന്ധുവിനും പ്രണോയിക്കും തോൽവി
Mail This Article
×
നിങ്ബോ (ചൈന) ∙ ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്. എസ്. പ്രണോയിയും തോറ്റു പുറത്തായി. ഇതോടെ ചാംപ്യൻഷിപ്പിലെ ഇന്ത്യൻ കുതിപ്പിനും വിരാമമായി. ചൈനയുടെ ഹാൻ യ്യൂവിനോടാണ് സിന്ധു തോൽവി സമ്മതിച്ചത്. സ്കോർ: 18-21 21-13 17-21. ഏഴാം സീഡ് പ്രണോയ് ചൈനീസ് തായ്േപയിയുടെ ലിൻ ചുൻ യിയോടും തോറ്റു (18–21,11–21). വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ – തനിഷ ക്രാസ്റ്റോ സഖ്യവും തോറ്റു പുറത്തായി.
English Summary:
Asian badminton championship updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.