ADVERTISEMENT

ചെമ്പരത്തിയെപ്പറ്റി മലയാളികളോട് പറയേണ്ട ആവശ്യമില്ലല്ലോ. അതിന്റെ ഗുണങ്ങളും നമുക്കെല്ലാവർക്കും അറിയാം. മുടിയുടെ ആരോഗ്യത്തിനായി കാലങ്ങളോളം ഉപയോഗിച്ചു വരുന്ന ഔഷധ സസ്യമാണ് ചെമ്പരത്തി. എന്നാൽ മുടിക്ക് വേണ്ടി മാത്രമല്ല മുഖത്തിന്റെ ആരോഗ്യത്തിനും ചെമ്പരത്തി ബെസ്റ്റ് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഒട്ടനവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ചർമത്തിന് ചെറുപ്പവും ഇലാസ്തികതയും നല്‍കാന്‍ ഏറെ നല്ലതാണി പൂവ്. ചര്‍മ കോശങ്ങള്‍ അയയാതെ ഇത് സൂക്ഷിയ്‌ക്കും. ഒപ്പം നിങ്ങളുടെ ചര്‍മത്തിന് പ്രായക്കുറവ്  തോന്നിപ്പിക്കും. 

ചുളിവുകൾ അകറ്റാം 
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. അതേസമയം ചര്‍മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി എന്നിവ നൽകുന്ന എന്‍സൈമായ ‘ഇലാസ്റ്റേസ്’ നെ സഹായിക്കുന്ന ഒരു ഘടകമായും ചെമ്പരത്തി പ്രവർത്തിക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

തിളക്കത്തിന് 
അള്‍ട്രാ വയലറ്റ് രശ്മികളുടെ അതിപ്രസരവും വെയിലുമെല്ലാമാണ് ചർമത്തിന്റെ തിളക്കം നശിപ്പിക്കുന്നത്. അതിനുള്ള പരിഹാരമാണ് ചെമ്പരത്തി മുഖത്തു തേക്കുന്നത്. ഇതിലെ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ഏറെ ഗുണം നല്‍കുന്നു. ഇവ സ്‌കിന്‍ ടോണ്‍ നന്നാക്കുവാന്‍ സഹായിക്കുന്നു. ചെമ്പരത്തിയിലെ വഴുവഴുപ്പ് ചര്‍മ കോശങ്ങള്‍ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. ഇത് ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. പ്രത്യേകിച്ചും സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് ചെമ്പരത്തി ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം, മൃദുത്വം, തുടിപ്പ് എന്നിവ നല്‍കാന്‍ ചെമ്പരത്തിയിലെ മ്യൂസിലേജ് ഗുണം സഹായിക്കുന്നു. 

പ്രകൃതിദത്ത ബ്ലീച്ചിങ് 
ചെമ്പരത്തിയിൽ വീര്യം കുറഞ്ഞ ആസിഡുകളുണ്ട്. ഇവ ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫ്ക്ട് നല്‍കാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിന് നിറം നല്‍കുന്നു. യാതൊരു ദോഷവും വരുത്താത്ത മാലിക് ആസിഡ്, സിട്രിക് ആസിഡ് പോലുളളവയാണ് ഇതിന് സഹായിക്കുന്നത്. കെമിക്കല്‍ ബ്ലീച്ചിംഗിന്റെ ദോഷം വരുത്തുന്നില്ലെന്നു ചുരുക്കം. ഇവ ചര്‍മത്തിലെ മൃത കോശങ്ങള്‍ നീക്കി ചര്‍മം വൃത്തിയാക്കുന്നു.

English Summary:

From Shiny Hair to a Glowing Face, Nature's Antiaging Wonder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com