എയർപോർട്ടുകളിൽ 461 ഒഴിവ്; പത്തുകഴിഞ്ഞവർക്ക് അപേക്ഷിക്കാം
Mail This Article
ചെന്നൈ: 422 ഒഴിവ്
എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ ചെന്നൈ ഇന്റർനാഷനൽ എയർപോർട്ടിൽ 422 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. ഇന്റർവ്യൂ മേയ് 2, 4 തീയതികളിൽ ചെന്നൈയിൽ.
തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:
∙ഹാൻഡിമാൻ/ഹാൻഡിവുമൺ (292): പത്താം ക്ലാസ് ജയം, ഇംഗ്ലിഷ് വായിക്കാനും മനസ്സിലാക്കാനും അറിയണം, ഹിന്ദിയിലും പ്രാദേശിക ഭാഷയിലും അറിവ് അഭികാമ്യം; 22,530.
∙യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (130): പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 24,960.
∙പ്രായപരിധി: 28. അർഹർക്ക് ഇളവ്.
∙ഫീസ്: 500. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല.
വഡോദര: 39 ഒഴിവ്
എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഗുജറാത്തിലെ വഡോദര എയർപോർട്ടിൽ 39 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം. ഇന്റർവ്യൂ മേയ് 2-7 വരെ ഗുജറാത്തിൽ.
തസ്തികകൾ: ജൂനിയർ ഒാഫിസർ- കസ്റ്റമർ സർവീസസ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമൺ. www.aiasl.in