അസിസ്റ്റന്റ് സെയിൽസ്മാൻ: 12 ജില്ലകളിൽ നിയമന ശുപാർശ
Mail This Article
×
സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയ്ക്ക് 12 ജില്ലകളിൽ നിയമന ശുപാർശയായി. പത്തനംതിട്ട, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് നിയമന ശുപാർശ പൂർത്തിയായത്. പത്തനംതിട്ട ജില്ലയിൽ 44, വയനാട് ജില്ലയിൽ 29 ഒഴിവുകൾ വീതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലേക്കും വൈകാതെ നിയമന ശുപാർശ നൽകും.
ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്–127. കുറവ് കാസർകോട് ജില്ലയിൽ–12. മെയിൻ ലിസ്റ്റിൽ 7900, സപ്ലിമെന്ററി ലിസ്റ്റിൽ 7108 എന്നിങ്ങനെ 15,008 പേരെ ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 14 ജില്ലയിലുമായി 2914 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.