എൽഡിസി: അപേക്ഷ ജനുവരി 5 വരെ
Mail This Article
×
വിവിധ വകുപ്പുകളിലെ എൽഡി ക്ലാർക്ക് തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 5 വരെ നീട്ടി. കാറ്റഗറി നമ്പർ 494/2023 മുതൽ 519/2023 വരെയുള്ള തസ്തികകളുടെ തീയതിയാണ് നീട്ടിയത്.
അപേക്ഷാ തീയതി 2024 ജനുവരി 3 നു അവസാനിച്ച സാഹചര്യത്തിലാണ് രണ്ടുദിവസത്തെ സമയം കൂടി ഉദ്യോഗാർഥികൾക്ക് പിഎസ്സി നൽകിയത്.
നവംബർ 30 നാണ് പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 7,82,790 പേരാണ് വിജ്ഞാപനം വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷിച്ചത്.
English Summary:
LDC Application Date Extended PSC Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.