ദേവസ്വം തളി, കഴകം പരീക്ഷ ഫെബ്രുവരി 4ന്
Mail This Article
തിരുവിതാംകൂർ ദേവസ്വം പാർട് ടൈം തളി (കാറ്റഗറി നമ്പർ 2/2023), പാർട് ടൈം കഴകം കം വാച്ചർ (കാറ്റഗറി നമ്പർ 3/2023) തസ്തികകളിലെ പൊതു ഒഎംആർ പരീക്ഷ ഫെബ്രുവരി 4നു രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. പാർട് ടൈം തളി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ (40 ശതമാനത്തിനു മുകളിൽ) സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാതീയതിക്ക് 7 ദിവസം മുൻപ് ദേവസ്വം റിക്രൂട്മെന്റ് ഓഫിസിൽ ഇ–മെയിലിൽ അറിയിക്കണം. പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലെ മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം ബന്ധപ്പെട്ട സ്പെഷൽറ്റിയിലെ ഡോക്ടർമാർ നൽകുന്ന 'എഴുതാൻ ബുദ്ധിമുട്ടുണ്ട്' എന്ന രേഖപ്പെടുത്തലുള്ള സർട്ടിഫിക്കറ്റ് സഹിതമുള്ള അപേക്ഷയേ പരിഗണിക്കൂ www.kdrb.kerala.gov.in