വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്: എല്ലാ ജില്ലയിലും റാങ്ക് ലിസ്റ്റായി; എട്ട് ജില്ലയിൽ ശുപാർശ തുടങ്ങി
Mail This Article
റവന്യു വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 14 ജില്ലയിലെയും റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ ലിസ്റ്റാണ് അവസാനം പ്രസിദ്ധീകരിച്ചത്.
ഏറ്റവും കൂടുതൽ പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് തൃശൂർ ജില്ലയിലാണ്–595. കുറവ് വയനാട് ജില്ലയിൽ–232. വിവിധ ജില്ലകളിലായി 474 ഒഴിവ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമന ശുപാർശ നൽകി. ബാക്കി ജില്ലകളിൽ നിയമന ശുപാർശാ നടപടി ആരംഭിച്ചിട്ടുണ്ട്. മാർച്ച് പകുതിയോടെ എല്ലാ ജില്ലകളിലും ഒന്നാം ഘട്ട നിയമന ശുപാർശ പൂർത്തിയാകും.
നിയമന ശുപാർശാ വിവരങ്ങൾ
∙പത്തനംതിട്ട: ഓപ്പൺ മെറിറ്റ്–6, ഈഴവ–18, എസ്സി–സപ്ലിമെന്ററി 2, എസ്ടി–സപ്ലിമെന്ററി 1, മുസ്ലിം–37, എൽസി/എഐ–94, വിശ്വകർമ–33. ആകെ 16.
∙ആലപ്പുഴ: ഓപ്പൺ മെറിറ്റ്–9, ഇഡബ്ല്യുഎസ്–35, എസ്സി–25, എസ്ടി–സപ്ലിമെന്ററി 1, മുസ്ലിം–18, ഒബിസി–13, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 2, എസ്സിസിസി–സപ്ലിമെന്ററി 1. ആകെ 17.
∙എറണാകുളം: ഓപ്പൺ മെറിറ്റ്–44, ഈഴവ–46, എസ്സി–സപ്ലിമെന്ററി 4, എസ്ടി–സപ്ലിമെന്ററി 3, മുസ്ലിം–79, എൽസി/എഐ–217, ഒബിസി–96, വിശ്വകർമ–51, എസ്ഐയുസി നാടാർ–45, എസ്സിസിസി–സപ്ലിമെന്ററി 1, ഇഡബ്ല്യുഎസ്–54. ഭിന്നശേഷി: എൽവി–1, എച്ച്ഐ–1. ആകെ 63.
∙തൃശൂർ: ഓപ്പൺ മെറിറ്റ്–52, ഈഴവ–51, എസ്സി–274, എസ്ടി–സപ്ലിമെന്ററി 3, മുസ്ലിം–150, എൽസി/എഐ–231, ഒബിസി–96, വിശ്വകർമ–198, എസ്സിസിസി–44, ഹിന്ദു നാടാർ–39, ഇഡബ്ല്യുഎസ്–68. ആകെ 71.
∙കോഴിക്കോട്: ഓപ്പൺ മെറിറ്റ്–9, ഈഴവ–11, ഇഡബ്ല്യുഎസ്–13, എസ്സി–14, എസ്ടി–സപ്ലിമെന്ററി 1, മുസ്ലിം–59, എൽസി/എഐ–82, വിശ്വകർമ–16. ആകെ 16.
∙കണ്ണൂർ: ഓപ്പൺ മെറിറ്റ്–30, ഈഴവ–35, എസ്സി–69, എസ്ടി–സപ്ലിമെന്ററി 1, മുസ്ലിം–സപ്ലിമെന്ററി 1, എൽസി/എഐ–സപ്ലിമെന്ററി 1, ഒബിസി–11, വിശ്വകർമ–സപ്ലിമെന്ററി 1, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, ധീവര–സപ്ലിമെന്ററി 1, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, ഇഡബ്ല്യുഎസ്–84. ഭിന്നശേഷി: എൽവി–1, എച്ച്ഐ–1. ആകെ 44.
∙വയനാട്: ഓപ്പൺ മെറിറ്റ്–2, എസ്സി–സപ്ലിമെന്ററി 1, മുസ്ലിം–8, വിശ്വകർമ–34. ആകെ 5.
∙കാസർകോട്: ഒാപ്പൺ മെറിറ്റ്–10, ഈഴവ–19, എസ്സി– സപ്ലിമെന്ററി 1, എസ്ടി–സപ്ലിമെന്ററി1, മുസ്ലിം–69, എൽസി/എഐ–29, ഒബിസ്–10, വിശ്വകർമ–128, ധീവര–34, ഭിന്നശേഷി: എൽവി–1, എച്ച്ഐ–1, ആകെ–22.