ADVERTISEMENT

കോട്ടയത്ത് സഞ്ചാരികള്‍ക്ക് രാജകീയ താമസാനുഭവം സമ്മാനിക്കാന്‍ ലക്ഷ്മിപുരം പാലസ് ഹെറിറ്റേജ് ഹോംസ്‌റ്റേ. നാട്ടകം ഗസ്റ്റ്ഹൗസിന് സമീപത്ത് കുന്നുമ്പുറത്താണ് ഈ ഹോംസ്‌റ്റേ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന പ്രദേശത്തുള്ള ഈ ഹോം സ്‌റ്റേയില്‍ നിന്നും നോക്കിയാല്‍ ഹോട്ടൽ അര്‍ക്കാടിയ മുതല്‍ പുതുപ്പള്ളി വരെയുള്ള കോട്ടയത്തിന്റെ വലിയൊരു ഭാഗം കാണാനാവും. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ കേരളവര്‍മ്മ തമ്പുരാനും രമണീ ഭായി തമ്പുരാട്ടിയും ചേര്‍ന്നു വിളക്കു കൊളുത്തി ഹോംസ്റ്റേ ഉദ്ഘാനം ചെയ്യുന്നു. ജി രാമന്‍നായര്‍, എൻഎസ്എസ് ബോർഡ് മെമ്പർ എം.എസ് മോഹന്‍, നെസ്റ്റ് ഗ്രൂപ്പ് എംഡി ജഹാംഗീര്‍ എന്നിവര്‍ സമീപം

lakshmipuram-palace-homestay-3

പഴയ ലക്ഷ്മിപുരം കൊട്ടാരത്തിന്റെ പൈതൃകം നിലനിര്‍ത്തിക്കൊണ്ട് പഴമയെ ആസ്വദിക്കാന്‍ സാധിക്കും വിധമാണ് അതിഥികള്‍ക്കായി ഈ ഹോം സ്‌റ്റേ ഒരുക്കിയിരിക്കുന്നത്. റിട്ടയേഡ് എസ്.പി വേണുഗോപാല്‍ അറയ്ക്കലിന്റെ ഉടമസ്തതയിലുള്ളതാണ് ഈ ഹോം സ്‌റ്റേ. ലക്ഷ്മിപുരം കൊട്ടാരത്തിലെ കൊച്ചുകോയി തമ്പുരാനായിരുന്ന അപ്പൂപ്പന്റെ ഓര്‍മക്കായാണ് വേണുഗോപാല്‍ അറക്കല്‍ ലക്ഷ്മിപുരം പാലസ് ഹെറിറ്റേജ് ഹോംസ്റ്റ ഒരുക്കിയിരിക്കുന്നത്. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ കേരളവര്‍മ്മ തമ്പുരാനും രമണീ ഭായി തമ്പുരാട്ടിയും ചേര്‍ന്നു വിളക്കു കൊളുത്തി ഹോംസ്റ്റേ ഉദ്ഘാനം ചെയ്യുന്നു. ജി രാമന്‍നായര്‍, എൻഎസ്എസ് ബോർഡ് മെമ്പർ എം.എസ് മോഹന്‍, നെസ്റ്റ് ഗ്രൂപ്പ് എംഡി ജഹാംഗീര്‍ എന്നിവര്‍ സമീപം
തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ കേരളവര്‍മ്മ തമ്പുരാനും രമണീ ഭായി തമ്പുരാട്ടിയും ചേര്‍ന്നു വിളക്കു കൊളുത്തി ഹോംസ്റ്റേ ഉദ്ഘാനം ചെയ്യുന്നു. ജി രാമന്‍നായര്‍, എൻഎസ്എസ് ബോർഡ് മെമ്പർ എം.എസ് മോഹന്‍, നെസ്റ്റ് ഗ്രൂപ്പ് എംഡി ജഹാംഗീര്‍ എന്നിവര്‍ സമീപം

തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ലക്ഷ്മിപുരം പാലസ് ഹെറിറ്റേജ് ഹോംസ്‌റ്റേ ഉദ്ഘാടനം ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ പത്തരക്കു നടന്ന ചടങ്ങില്‍ ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ കൊച്ചുകോയി കേരളവര്‍മ്മ തമ്പുരാനും രമണീ ഭായി തമ്പുരാട്ടിയും ചേര്‍ന്നു വിളക്കു കൊളുത്തി. ചടങ്ങില്‍ ജി രാമന്‍നായര്‍, എൻഎസ്എസ് ബോർഡ് മെമ്പർ എം.എസ് മോഹന്‍, നെസ്റ്റ് ഗ്രൂപ്പ് എംഡി ജഹാംഗീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

വിശാലമായ പൂള്‍ ഏരിയയുള്ള നീന്തല്‍ക്കുളവും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. ഇരുന്നൂറോളം പേരെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി നടത്താനും ഇവിടെ സാധിക്കും. മൂന്നു നിലയിലായി ഒമ്പതു മുറികളും ലക്ഷ്മിപുരം പാലസ് ഹെറിറ്റേജ് ഹോം സ്‌റ്റേയിലുണ്ട്. ഇതില്‍ നാലു മുറികളാണ് തുടക്കത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. കേരളീയ വിഭവങ്ങള്‍ അടങ്ങുന്ന ഭക്ഷണവും അതിഥികള്‍ക്കായി ഇവിടെ ലഭ്യമാണ്.

English Summary:  Lakshmipuram Palace Homestay In Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com