ADVERTISEMENT

 ‘കുട്ടികളോട് ഇങ്ങനെയുള്ള വേണ്ടാതീനങ്ങളൊന്നും വേണ്ടാട്ടോ!’ താരദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയുമാണു പറയുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കത്തക്ക രീതിയിൽ അവർക്കു ചുറ്റുമുള്ളവരിൽ നിന്നുയരുന്ന ചില നെഗറ്റീവ് കമന്റുകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ഇവരുടെ കാംപെയ്ൻ വിഡിയോ. വനിതാ ശിശുവികസന വകുപ്പും യുണിസെഫും ചേർന്ന് ആവിഷ്കരിച്ച ‘നമുക്ക് വളരാം, നന്നായി വളർത്താം’ എന്ന പേരന്റിങ് ക്യാംപെയ്നിന്റെ ഭാഗമായാണ് ഇരുവരും ‘വേണ്ടാട്ടോ’ എന്ന വിഡിയോയുമായി എത്തിയത്.

കുട്ടികളെ ശാരീരിക വൈകല്യങ്ങൾ പ്രതിഫലിക്കുന്ന ഇരട്ടപ്പേരുകൾ വിളിക്കരുതെന്നും കള്ളം പറയാൻ പ്രേരിപ്പിക്കരുതെന്നും വിഡിയോയിൽ താരങ്ങൾ ഓർമിപ്പിക്കുന്നു. മറ്റു കുട്ടികളുമായുള്ള താരതമ്യപ്പെടുത്തൽ അപകടമാണ്. കാര്യങ്ങൾ കൃത്യമായി ചെയ്യിക്കാനായി അവരെ ഭയപ്പെടുത്തുന്നതും നിസാരകാര്യങ്ങൾക്കു പോലും  കുറ്റപ്പെടുത്തുന്നതും ശകാരിക്കുന്നതും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കും. 

കുട്ടികളുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ ഒരു കാരണവശാലും വഴക്കടിക്കരുതെന്നും കുട്ടികളെ ചേർത്തുപിടിച്ചു വേണം മുന്നോട്ടുപോകാനെന്നും വിഡിയോ നിർദേശിക്കുന്നു. ലിംഗ അസമത്വം, മദ്യപാനം, ശിശുപീഡനം തുടങ്ങിയ പ്രശ്നങ്ങൾക്കെതിരെയും പരാമർശമുണ്ട്.

കുട്ടികളുടെ മാനസികാരോഗ്യം ശരിയായി പരിപാലിക്കാൻ രക്ഷിതാക്കളുടെ ഭാഗത്തു  നിന്നു ശരിയായ കരുതലും ഇടപെടലും ഉണ്ടാകേണ്ടതിനാലാണ് ഇത്തരമൊരു ബോധവൽക്കരണ ക്യാംപെയ്നിനു തുടക്കം കുറിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള പ്രമുഖർ വിഡിയോ പങ്കുവച്ചതിനൊപ്പം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

കുട്ടികളുടെ പരിപാലനത്തിൽ ശാസ്ത്രീയമായ അറിവ് പല അച്ഛനമ്മമാർക്കുമില്ലെന്നും ശരിയെന്നു വിചാരിച്ചു ചെയ്യുന്ന പല കാര്യങ്ങളും കുട്ടികളുടെ മാനസികനിലയെ ദോഷകരമായി ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിലുണ്ട്. 

English Summary : Namukk valaram nannayi valartham campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com