ADVERTISEMENT

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് ഷേൽ ഗ്യാസ് എന്ന ഹരിതോർജം സംബന്ധിച്ച ശുദ്ധീകരണ പ്രക്രിയയായിരുന്നു. മരങ്ങാട്ടുപിള്ളി സെൻതോമസ് ഹൈസ്‌കൂളിലെ മിന്നാ ആൻ നിജോയ്, സെബ്രീന സിവി എന്നിവരാണ് ഈ മോഡൽ അവതരിപ്പിച്ചത്. പ്രവർത്തിക്കാത്ത മോഡൽ പ്രദർശനം വഴി സങ്കീർണമായ ശാസ്ത്ര, സാങ്കേതിക തത്വങ്ങൾ വിശദീകരിക്കുകയാണ് സ്റ്റിൽ മോഡലിൽ ചെയ്യുന്നത്. സ്കൂളിലെ ഫിസിക്സ് അധ്യാപകനായ ജോബിൻ ജോസാണ് ഇവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത്.

യുഎസിലും കാനഡയിലും മറ്റും പരിമിത തോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ധനമാണ് ഷെയിൽ ഗ്യാസ്. ഇത് ലളിതമായ നാല് പ്രക്രിയ വഴി ശുദ്ധീകരിച്ച് ഗാർഹിക ഇന്ധനമായും ഉപയോഗിക്കുന്ന രീതിയാണ് ഇവർ വിശദീകരിച്ചത്. പരിസരമലിനീകരണം ഉണ്ടാക്കുന്ന ഉപോൽപ്പന്നങ്ങൾ അധികമില്ലാത്തതാണ് ഈ ഇന്ധനം. പെട്രോൾ ഡീസൽ വാഹനങ്ങളേക്കാൾ ദീർഘകാല അടിസ്ഥാനത്തിൽ ആദായകരമാണ് ഷൈൽ ഗ്യാസ് വാഹനങ്ങൾ എന്നും ഇവർ വിശദീകരിച്ചു.

ഇന്ത്യയിൽ ഗുജറാത്ത്, യുപി, ആന്ധ്ര, ബിഹാർ, അരുണാചൽ പ്രദേശ്, മിസോറം, മേഘാലയ, നാഗാലൻഡ്, ത്രിപുര, അസം തുടങ്ങിയിടങ്ങളിൽ ആഴത്തിൽ ഷെയിൽ പാറകൾ കാണപ്പെടുന്നുണ്ട്. മീഥെയ്ൻ വാതകമാണ് ഇതിനുള്ളിൽ വലിയതോതിൽ അടങ്ങിയിരിക്കുന്നത്.ഡ്രില്ലിങ് നടത്തിയാണ് ഷെയിൽ ഗ്യാസ് പുറത്തെത്തിക്കുന്നത്. ഗ്യാസിൽ 70 മുതൽ 90 ശതമാനം വരെ മീഥെയ്‌നാണ്. പെട്രോളിയം ശുദ്ധീകരണവുമായി താരതമ്യം ചെയ്യുമ്പോൾ ലളിതവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണിത്.ആദ്യഘട്ടത്തിൽ ഗ്യാസിലെ ജലം നീക്കും. അടുത്തഘട്ടത്തിൽ കാർബൺ ഡയോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ നീക്കം ചെയ്യുന്നു. പിന്നീടുള്ള ഘട്ടങ്ങളിൽ 100 ശതമാനം മീഥെയ്‌നായി മാറും. പിന്നീട് ഈ മീഥെയ്‌നെ ദ്രവീകൃത രൂപത്തിലോ, സമ്മർദത്തിലാക്കിയോ അല്ലെങ്കിൽ നേരിട്ടോ ഉപയോഗിക്കാം.

പരിസ്ഥിതിയുടെ കാര്യത്തിലും ശുദ്ധോർജത്തിന്റെ കാര്യത്തിലും വളർന്നുവരുന്ന തലമുറ എത്രത്തോളം പ്രാധാന്യം കൽപിക്കുന്നവരാണ് എന്നു തെളിയിക്കുന്നതാണ് ഷെയിൽ ഓയിൽ പോലുള്ള ശുദ്ധോർജത്തെക്കുറിച്ചുള്ള വിവരണങ്ങൾ. പ്ലാശനാലിൽ സെന്റ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ സിവി മാനുവലാണ് സെബ്രീനയുടെ പിതാവ്. മാതാവ് ജെയിൻസ്  സി കുര്യൻ സെൻറ് സെബാസ്റ്റ്യൻസ് ഹൈ സ്കൂളിൽ അധ്യാപികയാണ്.സഹോദരൻ നോയൽ സിവി പ്ലസ്ടു വിദ്യാർഥിയാണ്. മിന്നാ ആൻ നിജോയ് പാലാ സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപകനായ നിജോയ് പി ജോസ്, വൈക്കം ഗവ. ബോയ്സ് എച്ച്എസ്എസ് അധ്യാപിക സിതാര ജോർജ് എന്നിവരുടെ മകനാണ്. നാലാം ക്ലാസ് വിദ്യാർഥിനിയായ മിലിന്റയാണ് സഹോദരി. 

English Summary:

Young innovators unlock shale gas secrets for green energy at school fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com