ADVERTISEMENT

മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടിയിലൂടെ ഏവരുടെയും മനസ് കവർന്ന കുരുന്നാണ് സർഗ. അന്ന് ആ വേദിയിൽ വെച്ച് ഫ്ലൈറ്റിൽ യാത്ര ചെയ്യണമെന്ന ആ കുഞ്ഞിന്റെ ആഗ്രഹം  നടത്തികൊടുത്തിരുന്നു  മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ. കൊച്ചിയിൽ നിന്നും ബംഗളൂരുവിലേയ്ക്കും തിരിച്ചും ടിക്കറ്റ് എടുത്തു നൽകുക മാത്രമല്ല അവിടെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനുള്ള സൗകര്യവും ഭക്ഷണവും ഒരുക്കിയിരുന്നു. അന്ന് ആ കുഞ്ഞിക്കണ്ണുകളിൽ വിരിഞ്ഞ സന്തോഷവും മനസ് നിറഞ്ഞുള്ള ചിരിയും കേരളം മുഴുവൻ ഏറ്റെടുത്തു. തന്റെ ആഗ്രഹം സഫലമാക്കി തന്നെ നവ്യാന്റിയ്ക്കു ക്രിസ്തുമസ് - പുതുവത്സരാശംസകൾ നേർന്നു കൊണ്ടുള്ള സർഗയുടെ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നവ്യ നായർ. 

നവ്യാന്റിയ്ക്ക് സ്നേഹപൂർവ്വം ക്രിസ്തുമസ് - പുതുവത്സരാശംസകൾ എന്നെഴുതി, ചിത്രങ്ങളെല്ലാം വരച്ചു സ്വന്തമായി ഒരു ക്രിസ്തുമസ് കാർഡ് തയാറാക്കിയാണ് സർഗ്ഗക്കുട്ടി പ്രിയതാരത്തിന് ആശംസകൾ നേർന്നത്. വിഡിയോ കണ്ട നവ്യ നായർ അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കൂടെ അതിനൊപ്പം ഇങ്ങനെയൊരു കുറിപ്പുമുണ്ടായിരുന്നു. ''ഞാൻ കിടിലത്തിൽ പരിചയപ്പെട്ട എന്റെ പ്രിയപ്പെട്ട സർഗ്ഗക്കുട്ടിയ്ക്കു ഒരായിരം ക്രിസ്തുമസ് ആശംസകൾ..എന്നും ആന്റിയുടെ മനസ്സിൽ മോളോടുള്ള സ്നേഹം ഉണ്ടാവും.. എന്തു ആവശ്യത്തിനും മോൾക്ക് എന്ന് വേണമെങ്കിലും വിളിക്കാം വേറെ ഒരു അമ്മ ഇവിടെ ഉണ്ട്''.

ആരുടേയും ഹൃദയം കവർന്ന സർഗയുടെ ആ ആശംസയും നവ്യയുടെ മറുപടിയും സോഷ്യൽ ലോകവും ഒത്തിരി ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്. നിരവധിയാളുകളാണ് നവ്യ നായരെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ കുറിച്ചിരിക്കുന്നത്. ''വാക്കുകൾ കൊടുക്കാൻ ആർക്കും പറ്റും... പാലിക്കാൻ എല്ലാർക്കും ആവണമെന്നില്ല. മനസ്സ് നിറഞ്ഞുള്ള ഈ മോളുടെ നിഷ്കളങ്കമായ ഈ സ്നേഹം നവ്യ ചേച്ചിക്ക് മാത്രം അവകാശപ്പെട്ടതാണ്'' എന്നൊരാൾ എഴുതിയപ്പോൾ ധാരാളം പേർ ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജികൾ കമന്റായി കുറിച്ചിട്ടുണ്ട്.

English Summary:

Navya Nair's Heartfelt Christmas Exchange with Sarga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com