ADVERTISEMENT

അനാമിക കൊഞ്ചിക്കൊണ്ട് നന്നായൊന്നു ആസ്വദിച്ചു പാടിയാണ് താൻ ജനിക്കുന്നതിനും ഏറെക്കാലം മുൻപുള്ള വെണ്ണിലാ ചന്ദനക്കിണ്ണം എന്ന് തുടങ്ങുന്ന സിനിമാഗാനം.എവിടെയൊക്കെയോ കേട്ട ഓർമയിൽ നിന്നും വരികൾ ചേർത്ത് വച്ച് പാടുമ്പോൾ സംഗതി ഇത്ര വൈറൽ ആകുമെന്ന് അനാമിക കരുതിയില്ല. തുടക്കം ഗംഭീരമായിരുന്നു. എന്നാൽ രണ്ടാമത്തെ വരിയിലേക്ക് കടന്നതോടെ സംഗതി പിടിവിട്ടു പോയി. 

''വെണ്ണിലാ ചന്ദനക്കിണ്ണം ...കുഞ്ഞമ്മേടെ കായലിൽ വീണേ....''കേട്ട് വന്ന 'അമ്മ വിനീതക്ക് ആദ്യം ഒരു ഞെട്ടൽ ആയിരുന്നു. എന്താണ് മോൾ പാടുന്നത് എന്ന് കേട്ടിട്ട്. പിന്നീട് ആ ഞെട്ടൽ ചിരിക്ക് വഴിമാറി. വീണ്ടും ഒന്ന് കൂടി പാടാമോ എന്ന് ചോദിച്ചപ്പോഴും നിഷ്കളങ്കമായ ചിരിയോടെ അനാമിക പാടി ...''വെണ്ണിലാ ചന്ദനക്കിണ്ണം ...കുഞ്ഞമ്മേടെ കായലിൽ വീണേ....'' പാട്ട് കേട്ട 'അമ്മ തിരുത്തി, കുഞ്ഞമ്മേടെ കായൽ അല്ല, പുന്നമട കായൽ! 

പുന്നമട കായൽ എന്ന് കേട്ടിട്ട് പോലും ഇല്ലാത്തതിനാൽ ആ പേര് നാവിൽ വഴങ്ങാൻ അല്പം ബുദ്ധിമുട്ട്, കുഞ്ഞമ്മേടെ കായൽ തന്നെയാണ് എളുപ്പം എന്ന മനോഭാവത്തിൽ അനാമിക നിന്നു. 'അമ്മ വീണ്ടും തിരുത്തി. അങ്ങനെ തിരുത്തി, തിരുത്തി ഒടുവിൽ ഒരുവിധത്തിൽ കുഞ്ഞമ്മേടെ കായൽ പുന്നമട കായലായി. റാന്നി സ്വദേശിയായ രണ്ടാം ക്ലാസുകാരി അനാമിക സൂസൻ ജെറിൻ സ്‌കൂളിൽ പോകാൻ ഒരുങ്ങുന്നതിന്റെ ഇടയിൽ ആയിരുന്നു സ്വയം കണ്ടെത്തിയ വരികൾ ചേർത്തുവച്ചുള്ള ആലാപനം. 

'അമ്മ വിനീതയും അതേ സ്‌കൂളിലെ അദ്ധ്യാപികയാണ്. 'അമ്മ മനോഹരമായി പാടുന്നത് കേട്ടാണ് അനാമിക പാട്ട് പാടാൻ തുടങ്ങിയത്. തെറ്റ് പറ്റിയത് അറിയാതെ നിഷ്കളങ്കമായ ചിരിയോട് കൂടി മകൾ ആസ്വദിച്ചു പാടുന്നത് കണ്ടപ്പോൾ 'അമ്മ തന്നെയാണ് അച്ഛൻ ജെറിനെ കാണിക്കുന്നതിനായി വിഡിയോ എടുത്തത്. അച്ഛന്റെ ഫെയ്സ്‌ബുക്ക് അക്കൗണ്ട് വഴി വിഡിയോ പങ്കുവച്ചതോടെ കുഞ്ഞു അനാമിക വൈറൽ താരവുമായി. 

English Summary:

Little Girl's Mispronunciation of 'Vennila Chandanakinnam' Captures Hearts Worldwide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com