ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നു രസകമായ ഒരു വിഡിയോയാണ് തൃശൂർ സിറ്റി പൊലീസ് ഏറെ സ്നേഹത്തോടെ വികൃതിപ്പയ്യന്മാരെ മുൻനിർത്തി നൽകുന്ന സന്ദേശം. സെൽഫി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ, തങ്ങൾ ജീവിതം കയ്ച്ചിലാക്കാൻ (രക്ഷപ്പെടുത്താൻ) പരമാവധി ശ്രമിക്കുകയാണെന്നും നടക്കുമോ എന്നറിയില്ല എന്നാലും പ്ലാനിങ് നടക്കുന്നുണ്ട് എന്നും പറയുന്നു. 

വിഡിയോയുടെ രണ്ടാം പകുതിയിൽ കാണിക്കുന്നത് മൊബൈലിൽ പയ്യന്മാരുടെ വർത്തമാനം കേട്ട് ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ്. അദ്ദേഹം ചിരിച്ചു കൊണ്ട് ജീവിതം കയ്ച്ചിലാക്കാനുള്ള മറുപടിയും കുട്ടികൾക്ക് നൽകി. അത് ഇങ്ങനെയാണ്.

''ഈ മക്കളോടും നിങ്ങളോടും എനിക്ക് പറയാനുള്ളത് ജീവിതം കയ്ച്ചിലാക്കാൻ, അല്ലെങ്കിൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനുള്ള പ്ലാനിങ്ങിന്റെ ലിസ്റ്റിൽ ആദ്യം തന്നെ ഒരു കാര്യം മറക്കാതെ കൊണ്ട് വരിക. നിങ്ങൾ ഒരിക്കലും ലഹരിക്കും സൈബർ കുറ്റകൃത്യങ്ങൾക്കും ഇരയാകുകയില്ല എന്ന പ്രതിജ്ഞ. ഇത് ഒരിക്കലും മറക്കാതിരിക്കുക. ജീവിതം കയ്ച്ചിലാക്കാനുള്ള എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു''

പൊലീസ് ഉദ്യോഗസ്ഥന്റെ ആ ഉപദേശത്തിന് സോഷ്യൽ മീഡിയ നിറഞ്ഞ കയ്യടിയാണ് നൽകുന്നത്. ജനങ്ങളിലേക്ക് കൂടുതൽ സുത്യാര്യമായി എത്തിച്ചേരുന്നതിനായി സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുകയാണ്  പൊലീസ് ഫോഴ്സ്. വിഡിയോ വൈറൽ ആയതോടെ വിഡിയോയുടെ തുടക്കത്തിൽ ജീവിതം കയ്ച്ചിലാക്കാനുള്ള പ്ലാനിങ്ങും വഴിയും തേടിയെത്തിയ വിരുതന്മാരെ തെരയുകയാണ് സോഷ്യൽ മീഡിയ.

English Summary:

Thrissur City Police Viral Video: A Humorous Twist on Serious Life Advice for Teens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com