ADVERTISEMENT

ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സായു അവധിക്കാലത്തിന്റെ തിരക്കിലാണ്. കൂട്ടുകാരി ദക്ഷിണയുമൊത്ത് ഐസ്ക്രീം നുണഞ്ഞും വർത്തമാനം പറഞ്ഞും അമ്യൂസ്മെന്റ് പാർക്കുകളിൽ കളിച്ചും ഒരുമിച്ച് ഉറങ്ങിയും എല്ലാം അവധിക്കാലം ആസ്വദിക്കുകയാണ്. സിതാര തന്നെയാണ് കുട്ടികളുടെ അവധിക്കാല ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'എനിക്ക് അവരെപ്പോലെ ആകണം' എന്ന അടിക്കുറിപ്പോടെയാണ് കുട്ടികളുടെ അവധിക്കാല ആഘോഷ വിഡിയോ സിതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

അവധിക്കാലം അടിപൊളിയാക്കുന്ന തിരക്കിലാണ് എല്ലാവരും. ഒരു അധ്യയന വർഷക്കാലം മിസ് ചെയ്ത ഉറക്കവും കളികളും തിരിച്ചു പിടിക്കുന്ന തിരക്കിലാണ് മിടുക്കികളും മിടുക്കൻമാരും. കൂട്ടുകാർക്കൊപ്പം കളിച്ചു തിമിർക്കാൻ എല്ലാവർക്കും നല്ല ഉത്സാഹമാണ്. അമ്യൂസ്മെന്റ് പാർക്കുകളിലും  കളിസ്ഥലങ്ങളിലും എല്ലാം കുട്ടികളുടെ തിരക്കാണ് ഇപ്പോൾ. മാതാപിതാക്കൾക്കൊപ്പവും കൂട്ടുകാർക്കൊപ്പവും അവധിക്കാലം ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് കൂട്ടുകാർ എല്ലാവരും. ചിലർ ഈ വേനലവധിക്കാലത്താണ് അമ്മവീട്ടിൽ എത്തുന്നതും അവിടെ കസിൻസുമൊത്ത് അണ്ണാറക്കണ്ണനോട് വർത്തമാനം പറയുന്നതും മാവിന് കല്ലെറിയുന്നതും എല്ലാം.

ഏതായാലും സിതാര പങ്കുവെച്ച വിഡിയോയ്ക്ക് നിരവധി പേരാണ് ലൈക്ക് അടിച്ചിരിക്കുന്നത്. കമന്റിൽ ഭൂരിഭാഗവും തങ്ങൾക്കും സായുവിനെയും കൂട്ടുകാരിയെയും പോലെ ആകണമെന്നാണ് പറഞ്ഞിരിക്കുന്നത്. അവരെ പോലെ കളിച്ചും ചിരിച്ചും നടക്കാൻ കൊതിയാകുന്നുവെന്നും ബാല്യകാലത്തിന്റെ സന്തോഷമാണ് ഇതെല്ലാമെന്നുമാണ് കമന്റ് ബോക്സിൽ അധികം ആളുകളും പറഞ്ഞിരിക്കുന്നത്.

സിതാരയുടെയും ഡോക്ടർ എം സജീഷിന്റെയും മകളാണ് സായു എന്ന് വിളിക്കപ്പെടുന്ന സാവൻ ഋതു. അമ്മയെ പോലെ തന്നെ സായുവും സംഗീത വഴിയിൽ തന്റേതായ കഴിവ് കണ്ടെത്തിയ ആളാണ്. സായുവിന്റെ പാട്ടുകൾ സോഷ്യൽ മീഡിയയിലും ഹിറ്റാണ്. സോഷ്യൽ മീഡിയയിൽ സായുവും അമ്മ സിതാരയും ചേർന്നു പാടിയ നിരവധി പാട്ടുകൾ ഇതിനകം ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. അമ്മയും ഗായികയുമായ സിതാരയെ സായു പാട്ട് പഠിപ്പിക്കുന്നതിന്റെ വിഡിയോയും ഇതിനകം ഹിറ്റായിട്ടുണ്ട്.

സായുവിന്റെ കൂട്ടുകാരി ദക്ഷിണയും സംഗീതപാരമ്പര്യമുള്ള കുട്ടിയാണ്. ഗായികയായ ഇന്ദു പ്രസാദിന്റെയും പിന്നണി ഗായകൻ മിഥുൻ ജയരാജിന്റെയും മകളാണ് ദക്ഷിണ. കഴിഞ്ഞ കുറേ കാലമായി സായുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദക്ഷിണ. അമ്മ സിതാരയുടെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ദക്ഷിണയുടെ മാതാപിതാക്കളായ ഇന്ദുവും മിഥുനും. ദക്ഷിണയും പാട്ടുകൾ പാടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com