ADVERTISEMENT

ഒരു ഒൻപത് വയസുകാരിയുടെ 75 കിലോ ഡെഡ്​ലിഫ്റ്റിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇപ്പോഴത്തെ ട്രെൻഡിങ് കാഴ്ച്ചയാണ് 9 വയസുകാരിയുടെ വെയ്റ്റ് ലിഫ്റ്റിങ്. ഹരിയാനയിൽ നിന്നുള്ള ആർഷിയ ഗോസ്വാമിയാണ് 75 കിലോ ഡെഡ്​ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്. 2021ൽ ആറാം വയസിൽ 45 കിലോ ഉയര്‍ത്തി ആർഷിയ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

ഇതിന് മുൻപും ആർഷിയ ഇത്തരത്തിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. ജിമ്മിൽ ഡെഡ്​ലിഫ്റ്റ് ചെയ്യുന്ന, എക്സില്‍ പങ്കുവെച്ച വിഡിയോയ്ക്കാണ് ഇപ്പോൾ ജനശ്രദ്ധ കിട്ടിയിരിക്കുന്നത്. സാധാരണക്കാരെ മാത്രമല്ല പ്രൊഫഷണൽ വെയിറ്റ് ലിഫ്റ്റേഴ്സിന്റെ ഇടയിലും ആർഷിയ ചർച്ചാവിഷയമായി. രണ്ട് വർഷമായി കുട്ടിയുടെ വിഡിയോ കാണുന്നുണ്ടെന്നും, അവൾ  ശക്തയായിക്കൊണ്ടിരിക്കുകയാണെന്നും കമന്റ് ബോക്സില്‍ ആളുകൾ പറയുന്നു.

English Summary:

Nine year old phenom Arshiya Goswami astounds with 75kg deadlift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com