ADVERTISEMENT

സസ്യങ്ങൾ തിന്നു ജീവിക്കുന്ന സസ്യാഹാരികളായ ജീവികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, ജീവികളെ തിന്നു വളരുന്ന സസ്യങ്ങളെക്കുറിച്ചറിയുമോ?  അങ്ങനെയുമുണ്ട് ഒരു സസ്യം. ഈ ഭീകര സസ്യത്തിന്റെ പേരാണ് വീനസ് ഫ്‌ളൈ ട്രാപ്പ്. പേര് ഉദ്ദേശിക്കുന്നത് പോലെ തന്നെ, പറന്നു നടക്കുന്ന ചെറു പ്രാണികളെ തന്നിലേക്ക് ആകർഷിച്ച ശേഷം ട്രാപ്പ് ചെയ്ത് അകത്താക്കുകയാണ് ഈ സസ്യം ചെയ്യുന്നത്. പറക്കുന്ന പ്രാണികളെ മാത്രമല്ല, ഉറുമ്പിനെയും ഈ ഇരപിടിയന്‍ ചെടി അകത്താക്കാറുണ്ട്. 

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കിഴക്കൻ തീരത്തുള്ള നോർത്ത് കരോലിനയിലെയും സൗത്ത് കരോലിനയിലെയും മിതശീതോഷ്ണ, ഉപ ഉഷ്ണമേഖലാ തണ്ണീർത്തടങ്ങളിൽ കാണപ്പെടുന്ന ഈ സസ്യത്തെ മാംസഭോജിയായാണ് കണക്കാക്കപ്പെടുന്നത്. പോഷകങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് വളരുന്നുവെന്ന പ്രത്യേകതയുള്ളതുകൊണ്ടാണ് ഭക്ഷണത്തിനായി ചെറുപ്രാണികളെ ആശ്രയിക്കുന്നത്. അമേരിക്കയിൽ ഇത്തരത്തിൽ ഏകദേശം 200 വ്യത്യസ്ത ഇനത്തില്‍പ്പെട്ട മാംസഭുക്കുകളായ ചെടികളുണ്ട്. ഇവയ്‌ക്കെല്ലാം ഇരപിടിക്കാനുള്ള രീതികളും വ്യത്യസ്തമായാണ് പ്രകൃതി നല്‍കിയിരിക്കുന്നത്. 

പല വലുപ്പത്തിലും വീനസ് ഫ്‌ളൈ ട്രാപ്പ് കാണപ്പെടുന്നു. ചലിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത. തുറന്നു വച്ച ഒരു പുസ്തകം പോലെ കാണപ്പെടുന്ന ഈ ചെടിയുടെ പ്രതലത്തിൽ പ്രാണികളോ കീടങ്ങളോ വന്നിരിക്കുന്ന പക്ഷം പശ പോലുള്ള പ്രതലത്തിൽ ഒട്ടിപ്പിടിക്കുകയും ഉടനടി അതിന്റെ ഇതളുകൾ പരസ്പരം കൂടി ചേരുകയും ചെയ്യുന്നു. ഇതിനുള്ളിൽ അകപ്പെടുന്ന പ്രാണികൾക്ക് പിന്നീട് രക്ഷപ്പെടാൻ കഴിയില്ല. വീനസ് ഫ്‌ളൈ ട്രാപ്പ് എന്ന ചെടി  അസിഡിറ്റിയുള്ള മണ്ണിലാണ് വളരുന്നത്. ഇലകളുടെ അരികില്‍ പിങ്ക് കലര്‍ന്ന റോസ് നിറവും പ്രാണികളെ ആകർഷിക്കുന്നു.

കാട്ടുപ്രദേശത്താണ് കാണപ്പെടുന്നതെങ്കിലും ഈ ചെടി സമാനമായ കാലാവസ്ഥയിൽ വീടുകളിലും നടാൻ സാധിക്കും. ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തിയാല്‍ വീട്ടിനകത്തുള്ള ശല്യക്കാരായ പ്രാണികളെ ഇല്ലാതാക്കാം എന്നൊരു പ്രത്യേകതയും ഈ ഛേദിക്കുണ്ട്. ഇതിനായി ഈർപ്പമുള്ള സ്ഥലത്താണ് ചെടി നടേണ്ടത്. പകല്‍ സമയത്ത് 22 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കണം താപനില.

രാത്രികാല താപനില 13 ഡിഗ്രിക്ക് താഴെ പോകാനും പാടില്ല. വീനസ് ഫ്‌ളൈ ട്രാപ്പ്  വളര്‍ത്തുമ്പോള്‍ രാസവസ്തുക്കളോ അമിതമായ വളപ്രയോഗമോ വെള്ളമോ പാടില്ല. ടെറേറിയത്തിലും ഈ ചെടി വളർത്താൻ കഴിയും. വിൽപനയ്ക്കായി വ്യാപകമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും, വീനസ് ഫ്ലൈട്രാപ്പിvdJZ എണ്ണം കുറഞ്ഞു വരികയാണ്. വംശനാശഭീഷണി നേരിടുന്ന സസ്യവിഭാഗത്തിലാണ് വീനസ് ഫ്ലൈ ട്രാപ്പ് പെടുന്നത്.

English Summary:

Unveiling the Venus Flytrap mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com