ADVERTISEMENT

കുറ്റിപ്പുറം ∙ പെട്രോളുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപെട്ട് അകന്നുനീങ്ങി. കുറ്റിപ്പുറം സ്റ്റേഷൻ പിന്നിട്ട് വേഗത്തിൽ‍ എത്തിയ ട്രെയിനിന്റെ പകുതിഭാഗം വേർപെട്ട് അരക്കിലോമീറ്ററോളം ഓടി. അപകടവിവരം അറിഞ്ഞ് ലോക്കോ പൈലറ്റും ഗാർഡും ചേർന്ന് ട്രെയിൻ നിർത്തി ബോഗികൾ പുനഃസ്ഥാപിച്ചു. ഷൊർണൂർ–മംഗളൂരു റെയിൽപാതയിലെ കുറ്റിപ്പുറം ചെമ്പിക്കലിൽ ഇന്നലെ രാവിലെ 6.48ന് ആണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ മധ്യഭാഗമാണ് വേർപെട്ടത്.

ചെമ്പിക്കൽ ഗേറ്റ് കടന്നുപോകുന്നതിനിടെ ഇക്കാര്യം ഗേറ്റ്മാന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇതോടൊപ്പം ലോക്കോ പൈലറ്റിനും സിഗ്നൽ ലഭിച്ചു. ലോക്കോ പൈലറ്റ് വിവരം നൽകിയതിനെ തുടർന്ന് ട്രെയിനിന്റെ പിൻവശത്തുള്ള ഗാർഡ് പ്രത്യേക ബ്രേക്ക് ഉപയോഗിച്ച് വേർപെട്ട ഭാഗത്തെ ബോഗികളുടെ വേഗം നിയന്ത്രിച്ചു. ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലോക്ക് തുറന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി. ട്രെയിനിന്റെ എൻജിൻ ഭാഗം ഏറെദൂരം പിന്നിലേക്ക് എടുത്താണ് ബോഗികൾ പുനഃസ്ഥാപിച്ചത്. സംഭവത്തെത്തുടർന്ന് ചെമ്പിക്കൽ റെയിൽവേ ഗേറ്റ് അരമണിക്കൂറോളം അടച്ചിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com