ADVERTISEMENT

മലയാളികൾ നെഞ്ചോടു ചേർ‌ത്ത ആടുജീവിതം എന്ന കൃതിയിൽ മരുഭൂമിയിലെ പാമ്പുകളെപ്പറ്റിയുള്ള പറയുന്നുണ്ട്. കൊടും വിഷമുള്ളവയാണ് അവ. വടക്കൻ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപ്, ലെവാന്റ് എന്നിവിടങ്ങളിലെ മരുഭൂമികളിൽ കാണപ്പെടുന്ന ഒരു പാമ്പിനമാണ് സഹാറൻ അണലി. കണ്ണിനു തൊട്ടുമുകളിലായി ഉയർന്നു നിൽക്കുന്ന രണ്ട് കൊമ്പുകളാണ് ഈ അണലിയുടെ പ്രത്യേകത.

പരമാവധി 85 സെന്റിമീറ്റർ വരെ നീളമുള്ളവയാണ് ഈ അണലികൾ. ഈയിനത്തിലെ പെൺ അണലികൾക്ക് ആൺ അണലികളേക്കാൾ വലുപ്പമുണ്ട്. സെറാസ്റ്റസ് സെറാസ്റ്റസ് എന്നു ശാസ്ത്രീയനാമമുള്ള ഈ പാമ്പുകളിൽ 3 ഉപസ്പീഷീസുകളുമുണ്ട്.

മണലിൽ പതിഞ്ഞുകിടക്കുന്ന സഹാറൻ അണലി (Photo: X/@Rainmaker1973)
മണലിൽ പതിഞ്ഞുകിടക്കുന്ന സഹാറൻ അണലി (Photo: X/@Rainmaker1973)

ചില വിഭാഗങ്ങളിൽ ഈ കൊമ്പുകൾ അത്ര പ്രകടമല്ല, അല്ലെങ്കിൽ ഇല്ല എന്നു പറയാം. ഈജിപ്തിൽ എൽ തോറിഷയെന്നും ലിബിയയിൽ ഉംഗോറോണെന്നും ഇവ അറിയപ്പെടുന്നു. പൊതുവെ വരണ്ട മണലുള്ള, പാറക്കെട്ടുകൾ കുറവുള്ള സ്ഥലങ്ങളിൽ വസിക്കാനാണ് ഇവയ്ക്ക് താൽപര്യം. മരുപ്പച്ചകൾക്കു സമീപവും ഇവ കാണപ്പെടാറുണ്ട്.

വശങ്ങളിലേക്ക് തെന്നിനീങ്ങിയാണ് ഇവ സഞ്ചരിക്കുന്നത്. പെട്ടെന്ന് ഇരകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് അവയെ കീഴ്പ്പെടുത്തുന്ന ആംബുഷ് പ്രിഡേറ്റർ ഗണത്തിൽപെട്ട ജീവികളാണ് സഹാറൻ അണലികൾ.

മൂഷികവർഗത്തിലുള്ള ചില ജീവികൾ, പല്ലികൾ, പക്ഷികൾ തുടങ്ങിയവയാണ് ഇവയുെട പ്രധാന ഇരകൾ. രാത്രിയിൽ ഒരുപാട് ദൂരം ഇവ ഇരയെത്തേടി യാത്ര ചെയ്യാറുണ്ട്. മൃഗശാലകളിൽ ഇവ 18 വർഷം വരെ ജീവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. സഹാറ മേഖലയിലും മറ്റും പരിസ്ഥിതിപരമായി വലിയൊരു ദൗത്യം ഈ പാമ്പുകൾ വഹിക്കുന്നുണ്ട്. കൃഷിക്കാർക്ക് ഭീഷണിയായ എലികളെയും മറ്റു ജീവികളെയുമൊക്കെ ഇവ തിന്നൊടുക്കുന്നതു കൃഷിക്കു ഗുണകരമാണ്.

എന്നാൽ ഇവയ്ക്ക് പറക്കാൻ കഴിയുമെന്നൊക്കെയുള്ള അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും മേഖലയിൽ ചിലർക്കുണ്ട്. 

English Summary:

Uncover the Mystique of the Saharan Viper: A Remarkable Desert Predator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com