ADVERTISEMENT

റിയാദ് ∙ സൗദിയുടെ ആരോഗ്യ സേവന നിയമങ്ങൾ ലംഘിച്ച് യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ഹെൽത്ത് പ്രാക്ടീഷണർമാർ റിയാദിൽ അറസ്റ്റിലായി. തുടർനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് റിയാദിലെ ഒരു ക്ലിനിക്കും ഏകദിന ശസ്ത്രക്രിയാ വിഭാഗവും അടച്ചുപൂട്ടി. 

അംഗീകൃത സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും മാത്രമേ ആരോഗ്യസേവനങ്ങൾ സ്വീകരിക്കാവൂ എന്ന് സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓർമിപ്പിച്ചു. രോഗികൾക്ക് കാണത്തക്കവിധം സ്ഥാപനത്തിന്റെയും ആരോഗ്യപ്രവർത്തകന്റെയും ലൈസൻസ് പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

English Summary:

Unqualified Health Practitioners Arrested in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com