ADVERTISEMENT

റിയാദ് ∙ വിനോദസഞ്ചാര മേഖലയിൽ സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ സൗദി പ്രതിവർഷം 37.5 കോടി റിയാൽ ചെലവഴിക്കുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. തൽഫലമായി ടൂറിസം മേഖലയിലെ സ്വദേശി പ്രാതിനിധ്യം 40% ആക്കി ഉയർന്നു. ഇത് 50% ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 

ടൂറിസം ലൈസൻസ് തൽക്ഷണം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒരുക്കും. നിലവിൽ 5 ദിവസമെടുത്താണ് ലൈസൻസ് ലഭിച്ചിരുന്നത്. മദീനയിലെ മനാഫിയ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസം മേഖല ആഗോളതലത്തിൽ ആദ്യ പത്തിൽ ഇടം നേടാനുള്ള ശ്രമത്തിലാണെന്നും സമ്പദ്‌വ്യവസ്ഥയുടെ 10% ടൂറിസം മേഖല സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Saudi Arabia pumps 37.5 crore Riyals annually to support skills of Saudis in tourism sector - Al-Khateeb Minister of Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com