ADVERTISEMENT

ദുബായ് ∙  ന്യൂനമർദമാണ് ഗൾഫ് മേഖലയിലെ കനത്ത മഴയ്ക്കു കാരണം. അസ്ഥിര കാലാവസ്ഥയ്ക്കു കാരണമാകുന്ന 2 തരംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടു. ഈ മേഘങ്ങളെ പെയ്യിക്കാൻ ‘ക്ലൗഡ് സിഡിങ്ങും’ നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ന്യൂനമർദം മൂലം മഴയുടെ അളവു വർധിക്കുമെന്നു സർക്കാർ മുന്നറിയിപ്പുണ്ടായിരുന്നു.

കടുത്ത ചൂടിൽ മരുഭൂമിയിലെ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വെള്ളം നൽകുക, ഭൂഗർഭജലം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൃത്രിമ മഴയെ (ക്ലൗഡ് സീഡിങ്) യുഎഇ ആശ്രയിച്ചു തുടങ്ങിയത്. പെയ്യാതെ പോകുന്ന മേഘങ്ങൾക്കു മേൽ രാസവസ്തു വിതറി ഘനീഭവിപ്പിച്ചു മഴയാക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. അനുയോജ്യമായ മേഘപാളികളിൽ, അന്തരീക്ഷത്തിൽനിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന രാസവസ്തുക്കളും ഉപ്പും ചേർത്ത മിശ്രിതം വിമാനങ്ങളിലെത്തിച്ച് വിതറുകയാണു ചെയ്യുക. ഈ മിശ്രിതം മേഘത്തിലെ ജലകണികകളെ ഘനീഭവിപ്പിക്കുമ്പോൾ മഴയായി പെയ്യും.

English Summary:

Heavy rain in Gulf region - Cloud seeding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com