ADVERTISEMENT

ഷാർജ ∙ ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ പാക്ക് പൗരനായ മുഹമ്മദ് അബ്ദുല്ലയെ (17) സുരക്ഷിതനായി കണ്ടെത്തി.  അബ്ദുല്ല ഇപ്പോൾ പൊലീസിന്‍റെ സംരക്ഷണത്തിലാണെന്ന് കുട്ടിയുടെ പിതാവ് അലി അറിയിച്ചു. ഇരട്ട മക്കളിൽ ഒരാളായ അബ്ദുല്ലയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 

കാണാതായ ദിവസം വൈകുന്നേരം 4.15ന് അബു ഷാഗറയിലെ ഫർണിച്ചർ മാർക്കറ്റിൽ നിന്ന് ഒരു മരപ്പണിക്കാരനെ കൂട്ടി വരാനായി പിതാവ് അബ്ദുല്ലയെ അയച്ചിരുന്നു. എന്നാൽ, അബ്ദുല്ല വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ഫർണിച്ചർ മാർക്കറ്റിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളിൽ അബ്ദുല്ല മാർക്കറ്റിലേക്ക് നടന്നുപോകുന്നത് കാണുന്നുണ്ടെങ്കിലും  മാർക്കറ്റിൽ നിന്ന്  ദൃശ്യങ്ങൾ ലഭിച്ചില്ല. സ്കൂളിൽ പോകാതെ വീട്ടിൽ സ്വകാര്യ പഠനം നടത്തുകയായിരുന്നു അബ്ദുല്ല. വിശദമായ തിരച്ചിലിനുശേഷം പൊലീസ് അബ്ദുല്ലയെ സുരക്ഷിതനായി കണ്ടെത്തുകയായിരുന്നു. കാണാതായതിനുള്ള കാരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും അന്വേഷിച്ച് വരികയാണ്. 

English Summary:

Missing Pakistani Teenager Found in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com