ADVERTISEMENT

മസ്‌കത്ത്∙ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിച്ച് തൃശൂർ സ്വദേശി സാബു ആനാപ്പുഴ . ഈദ് ആഘോഷത്തിന്‍റെ ഭാഗമായി സാബുവും കുടുംബവും വാദി സുമൂത്ത് വെള്ളച്ചാട്ടം എത്തിയപ്പോഴാണ് കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. കുട്ടിയെ രക്ഷിക്കാനായി  സാബു സ്വന്തം ജീവൻ പണയം വെച്ച് വെള്ളത്തിലേക്ക് എടുത്തു ചാടി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സാബുവും വെള്ളത്തിലേക്ക് താഴ്ന്നു പോയി. സമചിത്തത കൈവിടാതെ സാബു പാറയിൽ കാൽമുട്ടുകൾ കുത്തി കുട്ടിയെ ചേർത്തുപിടിച്ച് മുകളിലേക്ക് കയറി. മറ്റ് വിനോദസഞ്ചാരികളുടെ സഹായത്തോടെ സാബുവിനെയും കുട്ടിയെയും സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കാൻ സാധിച്ചു. സാബു മവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുകയാണ്. 

English Summary:

Muscat: Sabu Anappuzha Saved Life of 15 Year Old Malayali Boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com