ADVERTISEMENT

ദുബായ് ∙ ചെറിയ പെരുന്നാളിന്റെ ഉത്സവ നഗരമായി ഗ്ലോബൽ വില്ലേജ്. ഈ മാസം 28ന് ഗ്ലോബൽ വില്ലേജിന്റെ ഈ സീസണിനു തിരശീല വീഴുന്നതിനു മുൻപുള്ള അവസാനത്തെ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. വൈകുന്നേരം 4ന് ഈദ് ആഘോഷങ്ങൾക്കായി ഗ്ലോബൽ വില്ലേജ് തുറക്കും. ഈദ് സമ്മാനങ്ങൾ, പരമ്പരാഗത ഉൽപന്നങ്ങൾ, പുരാവസ്തുക്കൾ, സുവനീറുകൾ ഉൾപ്പെടെ അണിനിരത്തി വണ്ടർ സൂഖ് പ്രവർത്തനം ആരംഭിച്ചു.  ഭക്ഷണപ്രിയർക്കായി 250ൽ അധികം റസ്റ്ററന്റുകൾ സ്പെഷൽ വിഭവങ്ങളുമായി തയാറാണ്. ഇതിനു പുറമെ, കിയോസ്ക്കുകൾ, ഫുഡ് ട്രക്ക്, കഫേകൾ എന്നിവ വേറെയും.  

 സന്ദർശകർക്കു സ്വാഗതമോതി പ്രധാന കവാടത്തിൽ ഈദ് വണ്ടേഴ്സ് ബോർഡ് സ്ഥാപിച്ചു. രാത്രി 9ന് സംഗീതത്തിന്റെ അകമ്പടിയോടെ വെടിക്കെട്ട്. കാർണിവലിൽ റൈഡുകളും, സ്കിൽ കളികളും, ആർക്കേഡ് കളികളും ഉൾപ്പെടെ 195 ഇനങ്ങളുണ്ടാകും. മിനി വേൾഡ്, നിയോൺ ഗാലക്സി എക്സ് എന്നിവിടങ്ങളിൽ ആകർഷകങ്ങളായ കളികളാണ് കാത്തിരിക്കുന്നത്. ഈദ് അവധിക്കാലത്ത് വൈകിട്ട് 4 മുതൽ പുലർച്ചെ 2 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.

English Summary:

Explore Eid Al Fitr Activities at Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com