ADVERTISEMENT

ജിദ്ദ ∙ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഡോ. മുഹമ്മദ് ഇമ്രാന്‍ ചുമതലയേറ്റു. ചെയര്‍മാന്‍ ഡോ. ഹേമലത മലാഹിംഗത്തിന്റെ നേതൃത്വത്തില്‍ ഐ.ഐ.എസ്.ജെ കുടുംബാംഗങ്ങള്‍ പുതിയ പ്രിന്‍സിപ്പലിനെ വരവേറ്റു. എം.സി അംഗങ്ങളായ ഡോ. ഫര്‍ഹീന്‍ അമീന താഹ, ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍, ഡോ. മുഹമ്മദ് അബ്ദുല്‍ സലീം, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് പുതിയ പ്രിന്‍സിപ്പലിന് നല്‍കിയത്. ഡോ. ഇമ്രാന്‍ നേരത്തെ ജിദ്ദ സ്‌കൂളില്‍ അധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി നേക്കിയിട്ടുണ്ട്. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ റിയാദ് (ഐഐപിഎസ്ആര്‍)ല്‍ പ്രിന്‍സിപ്പലായിരിക്കെയാണ് ജിദ്ദ സ്‌കൂളില്‍ പുതിയ നിയമനം ലഭിച്ചത്. ഡോ. മുഹസഫര്‍ ഹസന്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് പുതിയ നിയമനം.

English Summary:

Dr. Muhammad Imran Charged as Principal of Jeddah International Indian School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com