ADVERTISEMENT
ജിദ്ദ∙ സുഡാനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് താമസസൗകര്യം ഒരുക്കിയതിനാല്‍ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആൺകു‌ട്ടികളുടെ വിഭാഗത്തിൽ നാളെ (ബുധന്‍) മുതല്‍ റഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ഒന്നു മുതല്‍ 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയൊരു അറിയിപ്പ് വരെ ഓണ്‍ലൈനിലായിരിക്കും ക്ലാസ്. അല്‍ റിഹാബ് ഡിസ്ട്രിക്ടിലെ പ്രൈമറി വിഭാഗം കെട്ടിടത്തില്‍ കെജി, ഒന്ന്, രണ്ട് ക്ലാസുകളും അസീസിയയിലെ ഗേള്‍സ് വിഭാഗം കെട്ടിടത്തില്‍ മൂന്നുമുതല്‍ 12 വരെ ക്ലാസുകളും റെഗുലര്‍ ക്ലാസുകളായിരിക്കും. സമയത്തിലും മാറ്റമില്ല. സംഘര്‍ഷ സാഹചര്യം തുടരുന്ന സുഡാനില്‍ നിന്നു ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com