ADVERTISEMENT

ദുബായ്∙ ഗ്ലോബൽ വില്ലേജ് മേയ് 5 വരെ നീട്ടി. ഈ മാസം 28ന് അടയ്ക്കാനിരിക്കെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്‌സ് ഗോ ഫ്രീ ക്യാംപെയ്ൻ തുടങ്ങിയിരുന്നു. ഇതിനു വൻ പ്രചാരമാണ് ലഭിച്ചതെന്നും ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് ഒരാഴ്ചത്തേക്കു കൂടി നീട്ടിയതെന്ന് അധികൃതർ അറിയിച്ചു.

ദുബായിലെ ഗ്ലോബൽ വില്ലേജ്. Credit: Global Village
ദുബായിലെ ഗ്ലോബൽ വില്ലേജ്. Credit: Global Village

വിവിധ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 27 പവിലിയനുകൾക്കു പുറമെ ഇരുനൂറിലേറെ റൈഡുകളും 250ലേറെ റസ്റ്ററന്റുകളും ആഗോളഗ്രാമത്തെ ആകർഷകമാക്കുന്നു. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ ഒരുമണി വരെയും തുറന്നിരിക്കും.

English Summary:

Global Village Season 28 has Been Extended by One More Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com