ADVERTISEMENT

ദിവസവും നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയർത്തുന്നതായി പഠനം. ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്ലാസ്റ്റിക്കിൽ സാധാരണയായി കണ്ടു വരുന്ന താലേറ്റ്സ് എന്നയിനം രാസവസ്തുക്കളാണ് അപകടകാരികൾ. പ്ലാസ്റ്റിക്കിനെ മൃദുവും ഫ്ലെക്സിബിളും ഏറെക്കാലം നിലനിൽക്കുന്നതും ആക്കാൻ വിവിധ ഉൽപന്നങ്ങളിൽ ദശാബ്ദങ്ങളായി താലേറ്റുകൾ ചേർക്കുന്നുണ്ട്.
ഈ രാസവസ്തുക്കൾ ഇന്ന് പരിസ്ഥിതിയിലെങ്ങും വ്യാപിച്ചിരിക്കുന്നു. പാശ്ചാത്യലോകത്ത് ആളുകളുടെ ശരീരത്തിലും ഇവയുടെ അംശം കാണപ്പെടുന്നു.

താലേറ്റുകളുമായുള്ള സമ്പർക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു. കുട്ടികളിലെ കാൻസര്‍ മുതൽ പ്രത്യുല്പാദനക്ഷമത കുറയുന്നതിനു വരെ ഇത് കാരണമാകും.

Representative image. Photo Credit:Day Of Victory Studio/Shutterstock.com
Representative image. Photo Credit:Day Of Victory Studio/Shutterstock.com

മാസം തികയാതെയുള്ള പ്രസവങ്ങളിൽ പത്തിൽ ഒരെണ്ണത്തിന്റെ പ്രാഥമിക കാരണം താലേറ്റുകളുമായുള്ള സമ്പർക്കം ആണെന്ന് ദി ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
അയ്യായിരം അമ്മമാരിലാണ് പഠനം നടത്തിയത്. ഗർഭകാലത്തിന്റെ വ്യത്യസ്തഘട്ടങ്ങളിൽ മൂത്രസാംപിളുകൾ പരിശോധിച്ചു. ഇതിൽ 20 വ്യത്യസ്ത താലേറ്റ് മെറ്റബോളൈറ്റുകളുടെ നില അളന്നു.

വളരെ സാധാരണമായി ഉപയോഗിക്കുന്ന താലേറ്റ് ആയ ഡി.ഇ.എച്ച്.പി (di-2-ethyl hexyl phthalate) മാസം തികയാതെയുള്ള പ്രസവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമായി. മൂത്രത്തിൽ DEHP ഉള്ളവരെക്കാൾ മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യത 50 ശതമാനം കൂടുതലാണന്നു കണ്ടു.
ഈയടുത്ത് ഡിഇഎച്ച്പി ക്കു പകരം ഉപയോഗിച്ചു തുടങ്ങിയ ചില രാസവസ്തുക്കൾ ഡിഇഎച്ച്പിയേക്കാൾ കൂടുതൽ വിനാശകരമാണെന്നു കണ്ടെത്തി. മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത വളരെയധികം കൂടുന്നതായി ശ്രദ്ധയിൽപെട്ടു.

ഡിഇഎച്ച് പിയുടെ ഉപയോഗം ഒഴിവാക്കുന്നതാണ് പ്രശ്നപരിഹാരം.
താലേറ്റുകൾ സുരക്ഷിതമായ പകരക്കാരുണ്ടെന്നിരിക്കെ കമ്പനികൾ വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കുന്നു. ഇത് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു. ഇത്തരക്കാർക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടു വരേണ്ടതാണെന്ന് പഠനം പറയുന്നു.

മൂലകാരണം കണ്ടെത്തി മാസം തികയാതെയുള്ള ജനനനിരക്ക് കുറയ്ക്കാനുള്ള ഭാവി തലമുറയുടെ ആരോഗ്യം സുരക്ഷിതമാക്കാനും ഉള്ള നടപടികൾ അധികാരികൾ കൈക്കൊള്ളണമെന്നും ഗവേഷകർ പറയുന്നു.

സ്ത്രീകൾ ചെയ്യേണ്ട വ്യായാമങ്ങൾ : വിഡിയോ

English Summary:

Study says; Chemical exposure in plastics is tied to rising Preterm birth rates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com