ADVERTISEMENT

ഗ്രാമി പുരസ്‌ക്കാര ജേതാവും പ്രമുഖ ഗായികയുമായ ബിയോണ്‍സ്‌ അടുത്തിടെ താന്‍ ജീവിതകാലം മുഴുവന്‍ പൊരുതിയ ഒരു രോഗത്തെ കുറിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ശിരോചര്‍മ്മത്തെ ബാധിക്കുന്ന 'സ്‌കാല്‍പ്‌ സോറിയാസിസ്‌' എന്ന ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം പലപ്പോഴും താരനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌.

ഇന്ത്യയില്‍ 0.44 മുതല്‍ 2.8 ശതമാനം പേരെ സ്‌കാല്‍പ്‌ സോറിയാസിസ്‌ ബാധിക്കാറുണ്ടെന്ന്‌ ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പറയുന്നു. പലപ്പോഴും മുപ്പതുകളിലും നാല്‍പതുകളിലുമുള്ളവരെയാണ്‌ ഈ രോഗം ബാധിക്കാറുള്ളത്‌. സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാര്‍ക്ക്‌ ഇത്‌ വരാനുള്ള സാധ്യത ഇരട്ടിയാണ്‌.

Image Credits : New Africa / Shutterstock.com
Image Credits : New Africa / Shutterstock.com

തലയിലെ ചര്‍മ്മത്തില്‍ വരുന്ന ചൊറിച്ചിലുള്ള പൊറ്റകളാണ്‌ ഇതിന്റെ മുഖ്യ ലക്ഷണം. രോഗിയുടെ ചര്‍മ്മത്തിന്റെ നിറം അനുസരിച്ച്‌ ഈ പൊറ്റകള്‍ പിങ്കോ, ചുവപ്പോ, വയലറ്റോ, തവിട്ടോ, ഗ്രേയോ, വെള്ളയോ നിറത്തിലാകാം. താരന്‍ പോലെയുളള പാളികള്‍, വരണ്ട ചര്‍മ്മം, ഇടയ്‌ക്കിടെയുള്ള രക്തസ്രാവം, താത്‌ക്കാലികമായ മുടി കൊഴിച്ചില്‍ എന്നിവയും സ്‌കാല്‍പ്‌ സോറിയാസിസിന്റെ ലക്ഷണങ്ങളാണെന്ന്‌ അമേരിക്കന്‍ അക്കാദമി ഓഫ്‌ ഡെര്‍മറ്റോളജി വ്യക്തമാക്കുന്നു.

സ്‌കാല്‍പ്‌ സോറിയാസിസ്‌ ബാധ മൂലമുള്ള തന്റെ പ്രശ്‌നങ്ങള്‍ തലമുടിയുടെ പരിചരണത്തിനായുള്ള പുതിയൊരു ഹെയര്‍ കെയര്‍ സംരംഭത്തിലേക്ക്‌ തന്നെ നയിച്ചതായി ബിയോണ്‍സ്‌ എസ്സന്‍സ്‌ മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സേക്രഡ്‌ ഹെയര്‍ ലൈന്‍ എന്നാണ്‌ തലമുടിയുടെ പരിചരണത്തിനായുള്ള ഈ സംരംഭത്തിന്‌ പേരിട്ടിരിക്കുന്നത്‌. തലമുറകളായി തനിക്ക്‌ കൈമാറി കിട്ടിയ കേശസംരക്ഷണ വിധികള്‍ക്ക്‌ താന്‍ നല്‍കുന്ന പരിപാവനതയാണ്‌ ഇത്തരമൊരു പേര്‌ പുതിയ സംരംഭത്തിന്‌ നല്‍കാന്‍ കാരണമെന്നും ബിയോണ്‍സ്‌ പറയുന്നു.

Representative Image. Photo Credit : Soumen Hazra / iStockPhoto.com
Representative Image. Photo Credit : Soumen Hazra / iStockPhoto.com

മോഡലും നടിയുമായ കാര ഡെലവിഗ്നേ, അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയന്‍ തുടങ്ങിയവര്‍ ഇതിന്‌ മുന്‍പ്‌ സോറിയാസിസ്‌ രോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഈ രോഗങ്ങളെ പൊതിഞ്ഞു നില്‍ക്കുന്ന അപമാനചിന്ത കുറയ്‌ക്കാനും ശരിയായ അവബോധം പരത്താനും സെലിബ്രിട്ടികളുടെ ഇത്തരം വെളിപ്പെടുത്തലുകള്‍ സഹായിക്കാറുണ്ട്‌.

വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നതെന്ത്? വിഡിയോ 

English Summary:

Exploring Scalp Psoriasis, the Condition Misunderstood as Dandruff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com