ADVERTISEMENT

കേരളത്തിൽ ഏകദേശം 13 ലക്ഷത്തോളം വീടുകൾ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടപ്പുണ്ട് എന്നൊരു വാർത്തയുണ്ടായിരുന്നു. ഇതിൽ പലതും വമ്പൻ ഇരുനില വീടുകളാണ്. ചെറുപ്പക്കാരുടെ പഠന-ഉപജീവനാർഥമുള്ള കുടിയേറ്റം വർധിച്ചതോടെ പല വീടുകളിലും മാതാപിതാക്കൾ മാത്രമാണുള്ളത്. മക്കൾക്ക് ആളാംപ്രതി നിർമിച്ചിട്ട കിടപ്പുമുറികൾ പലതും ഒഴിഞ്ഞുകിടക്കുന്നു. ഒരുപാട് സ്ക്വയർഫീറ്റ് ഉപയോഗശൂന്യമായി മാറുന്നു, നിർമാണസാമഗ്രികൾ, അവയുടെ ചെലവ് എന്നിവയെല്ലാം പാഴാകുന്നു. ഇതുകൊണ്ടൊക്കെ നിലവിൽ കേരളത്തിലെ  സാമൂഹികസാഹചര്യത്തിൽ ഒരുനിലവീടുകളുടെ/ചെറുവീടുകളുടെ പ്രസക്തി വർധിക്കുകയാണ്. അത്തരത്തിൽ ചെറിയ കുടുംബത്തിന്റെ ആഗ്രഹങ്ങളെല്ലാം ഒരുനിലയിൽ ചിട്ടപ്പെടുത്തിയ വീടിന്റെ വിശേഷങ്ങൾ കാണാം.

mankamkuzhy-home

മാവേലിക്കരയ്ക്കടുത്ത് മാങ്കാംകുഴിയിലാണ്  പ്രേമിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നവീട്. വീതി കുറഞ്ഞ് നീളത്തിലുള്ള 15 സെന്റിലാണ് സമകാലിക ബോക്സ് എലിവേഷനിൽ വീട് നിർമിച്ചത്.

mankamkuzhy-home-night

നല്ല ഒതുക്കമുള്ള ഈ വീട്ടിൽ ചെറിയ കുടുംബത്തിന് ആവശ്യമായിട്ടുള്ള എല്ലാം സൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് 1564 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

mankamkuzhy-home-side

റോഡിൽ നിന്നുനോക്കുമ്പോൾ വീടിന്റെ ഭംഗി തടസങ്ങളില്ലാതെ ആസ്വദിക്കാൻ പാകത്തിൽ ജി ഐ മെഷ് ചെയ്താണ് മുൻവശത്തെ മതിൽ നിർമിച്ചത്. ഭാവിയിൽ ഇതിൽ വള്ളിപ്പടർപ്പുകൾ വഴി ഹരിതവേലിയാക്കുക എന്ന ഉദ്ദേശ്യവും വീട്ടുകാർക്കുണ്ട്. ഗെയ്റ്റിൽനിന്ന് നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും വിരിച്ച നടപ്പാതയും ബാക്കിയിടത്ത് പേൾ ഗ്രാസ് വിരിച്ച്  മനോഹരമാക്കിയമുറ്റവുമുണ്ട്.

mankamkuzhy-home-ext

ചെറിയ സിറ്റൗട്ട് വലുപ്പം തോന്നിക്കാനായി പടികളിൽ ലെതർ ഫിനിഷ്ഡ് ഗ്രാനൈറ്റ് വീതികൂട്ടി വിരിച്ചു. സിറ്റൗട്ടിലെ ഹൈലൈറ്റ് ബ്രിക് ക്ലാഡിങ് ഭിത്തിയാണ്. വീടിന്റെ ഇന്റീരിയറില്‍ പലയിടത്തും ഈ ബ്രിക് ക്ലാഡിങ് വോളിന്റെ സാന്നിധ്യം കാണാം. 

mankamkuzhy-home-living

തേക്കിൽ തീർത്ത പ്രധാന വാതിൽ തുറന്നു പ്രവേശിക്കുന്നത് മനോഹരമായി ചിട്ടപ്പെടുത്തിയ ലിവിങ് സ്പേസിലേക്കാണ്. ഇതിനോടുചേർന്ന് ഒരു ഗ്രീൻ കോർട്യാഡ് ഹരിതാഭ നിറയ്ക്കുന്നു. മുളയും പെബിൾസുമാണ് ഇവിടെയുള്ളത്. ജി ഐ ഫ്രെയിമിൽ കസ്റ്റമൈസ് ചെയ്ത ഫർണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അനുബന്ധമായി ടിവി യൂണിറ്റുമുണ്ട്. വീടിന്റെ കോമൺ ഏരിയകളിൽ ഗ്രേ മാറ്റ് ഫിനിഷ്ഡ് ടൈലാണ് വിരിച്ചത്.

mankamkuzhy-home-dine

ഡൈനിങ് ഏരിയയിൽ 6 സീറ്റർ ഡൈനിങ് ടേബിള്‍, കോർട്യാർഡ്, കോർണറിലായി വാഷ് ഏരിയ, കോമണ്‍ ബാത്റൂം എന്നിവ സെറ്റ് ചെയ്തിരിക്കുന്നു. ജിഐ ഫ്രയിമിൽ ഗ്ലാസ് ടോപ്  ജിഐ+ ഗ്ലാസ് ടോപ് ഫിനിഷിലാണ് ഡൈനിങ് ടേബിൾ, കൂടെ വുഡൻ ചെയറുകളുമുണ്ട്. ഡൈനിങ്ങിന്റെ ഒരു വശത്തായി യുപിവിസി സ്ലൈഡിങ് വിൻഡോ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം. ഭാവിയിൽ ഇവിടെയും ഒരു പച്ചത്തുരുത്ത് ഒരുക്കാനാണ് പ്ലാൻ.

mankamkuzhy-home-patio

ജിഐ ഫ്രയിമിൽ വുഡൻ പ്ലാങ്ക്സ് വിരിച്ചാണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്. സ്റ്റെയറിനു താഴയുളള ഭാഗം ലൈബ്രറി ആക്കി മാറ്റി സ്ഥലം ഉപയുക്തമാക്കി. 

mankamkuzhy-home-stair

രണ്ടു കിടപ്പുമുറികളിലും ബേ വിൻഡോ സീറ്റിങ്ങുണ്ട്. ഗ്ലാസ് വിൻഡോ വഴി വെളിച്ചവും കാഴ്ചകളും ഉള്ളിലെത്തും. ഐടി മേഖലയിൽ 'വർക്ക് ഫ്രം ഹോം' ആയി ജോലിചെയ്യുന്ന ദമ്പതികൾക്കായി വർക്ക് സ്‌പേസും ബെഡ്‌റൂമിൽ ഒരുക്കി.

mankamkuzhy-home-bed

പിസ്ത ഗ്രീൻ കളർ തീമിലാണ് കിച്ചൻ. പ്ലൈവുഡ്+ ലാമിനേറ്റ് ഗ്ലോസി ഫിനിഷിലാണ് കിച്ചൻ കാബിനറ്റുകൾ. ഡബിൾ സിങ്കോടുകൂടി ഗ്രാനൈറ്റിലാണ് കൗണ്ടർ. അനുബന്ധമായി വർക്ക് ഏരിയയും സ്റ്റോർ റൂമുമുണ്ട്.

mankamkuzhy-home-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും സഹിതം 45 ലക്ഷം രൂപയാണ് ചെലവായത്. സ്ട്രക്ചറിന് 36 ലക്ഷം, ഇന്റീരിയറിന് 6 ലക്ഷം, താഴ്ന്നുകിടന്ന പ്ലോട്ട് ഫിൽ ചെയ്തെടുക്കാൻ മൂന്നുലക്ഷം എന്നിങ്ങനെയാണ് ചെലവ്.

mankamkuzhy-home-bath

ഇനിയുമുണ്ട് സർപ്രൈസുകൾ. അവ കണ്ടാസ്വദിക്കാൻ മുകളിൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുമല്ലോ...

Project facts

mankamkuzhy-home-plan

Location- Mankamkuzhy, Mavelikkara

Plot- 15 cent

Area- 1564 Sq.ft

Owner- Prem

Design- Anil Prasad, Unnikrishnan

Better Design Studio, Adoor

Budget- 45 Lakhs

Y.C- 2024

English Summary:

Contemporary House Swapnaveedu Video- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com