ADVERTISEMENT

'ചെറുതല്ലോ ചേതോഹരം' എന്ന ശൈലി അന്വർഥമാക്കുന്ന സ്വപ്നസുന്ദരഭവനത്തിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

മലപ്പുറം വേങ്ങരയിൽ 10 സെന്റിലാണ് വീട് പണിയാൻ പദ്ധതിയിട്ടത്. പച്ചപ്പും ദൂരെ മലയും കോടമഞ്ഞുമെല്ലാം വിരുന്നെത്തുന്ന പ്രകൃതിരമണീയമായ പ്രദേശമാണ്. ഈ ചുറ്റുപാടിനോട് ഇഴുകിചേരുംവിധം 'റിസോർട് ഫീലുള്ള വീട്' വേണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. അതേസമയം ബജറ്റ് അധികരിച്ച് സാമ്പത്തിക ബാധ്യത വരുത്തരുതെന്ന് നിർബന്ധമുണ്ടായിരുന്നു.

29-lakh-vengara-home-side

കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുള്ള മൂന്ന് കിടപ്പുമുറികൾ, ലൈബ്രറി, ബാൽക്കണി എന്നിവയാണ് 1660 ചതുരശ്രയടിയിൽ ഒരുക്കിയത്.

വീട് എത്ര സുന്ദരമായാലും സാമ്പത്തിക ബാധ്യതയായാൽ പിന്നെ സന്തോഷിക്കാൻ പറ്റില്ല. അതിനാൽ തുടക്കം മുതൽ ഓരോഘട്ടത്തിലും അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തി. ബദൽ സാമഗ്രികൾ പരമാവധി ഉപയോഗിച്ചു. കോൺക്രീറ്റ് പരമാവധി ഒഴിവാക്കി. ഒരുമുറി മാത്രം കോൺക്രീറ്റ് (വാട്ടർ ടാങ്ക് വയ്ക്കാൻ) ചെയ്തു. ബാക്കിയെല്ലാം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. അടിയിൽ ഭംഗിക്കായി സീലിങ് ഓടുമുണ്ട്.

29-lakh-vengara-home-view

AAC ബ്ലോക്കുകൾ കൊണ്ടാണ് ഭിത്തി കെട്ടിയത്. സിമന്റ്- ഇഷ്ടികയെക്കാൾ കുറഞ്ഞ ചെലവിൽ ലഭിച്ചു. താരതമ്യേന വേഗത്തിൽ നിർമാണം പൂർത്തിയാക്കാനും സാധിച്ചു.

29-lakh-vengara-home-living

സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. അതേസമയം കിടപ്പുമുറികൾക്ക് സ്വകാര്യതയും ലഭിക്കുന്നുണ്ട്.  

പിൻവശത്തുള്ള പ്രകൃതിയുടെ മനോഹാരിത വീടിനുള്ളിലിരുന്നും ആസ്വദിക്കാം. കാറ്റിന്റെ ദിശ മനസ്സിലാക്കി ജാലകങ്ങൾ നൽകിയതിനാൽ ഇളംകാറ്റ് വീടിനുള്ളിൽ എപ്പോഴും പരിലസിക്കുന്നു. പകൽസമയത്ത് ലൈറ്റിടേണ്ട കാര്യവുമില്ല.

29-lakh-vengara-home-interior

പ്ലോട്ടിൽ അതിരിലെ കുറച്ചുഭാഗം താഴ്ന്നാണ് കിടന്നിരുന്നത്. എന്നാൽ മണ്ണിട്ടുയർത്താൻ ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു. ഏറ്റവും മനോഹരമായ വ്യൂ ലഭിക്കുന്ന ഈ ഭാഗം ക്യാന്റിലിവർ ശൈലിയിൽ ഉയർത്തിപ്പണിതു. ഇവിടെ ലൈബ്രറിയും പച്ചപ്പിലേക്ക് തുറക്കുന്ന ബാൽക്കണിയും പണിതു. ഇപ്പോൾ വീട്ടിലെ ഞങ്ങളുടെ പ്രിയയിടം അതാണ്. അങ്ങനെ പ്ലോട്ടിന്റെ വെല്ലുവിളി സാധ്യതയാക്കിമാറ്റി. 

29-lakh-vengara-home-library

ഇടത്തരം വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഇത് മുറികൾക്ക് കൂടുതൽ തെളിച്ചം ലഭിക്കാൻ ഉപകരിക്കുന്നു.  ഭിത്തിയിൽ ഡിസൈനർ ടൈൽസ് പതിച്ചു വാഷ് ഏരിയ ഹൈലൈറ്റ് ചെയ്തു.

29-lakh-vengara-home-dine

എല്ലാം കയ്യൊതുക്കത്തിലുള്ള കിച്ചൻ ഒരുക്കി. ചെലവ് കുറയ്ക്കാൻ ഫെറോസിമന്റ് സ്ളാബ് വാർത്ത് അതിൽ അലുമിനിയം കോംപോസിറ്റ് പാനൽ ഷീറ്റ് വിരിച്ചാണ് ക്യാബിനറ്റ് നിർമിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ബെഡ്റൂമിലെ വാഡ്രോബുകളും ഫെറോസിമന്റിൽ ഒരുക്കി.

29-lakh-vengara-home-kitchen

ചെറിയ ചതുരശ്രയടിയിലും മൂന്ന് അറ്റാച്ഡ് ബാത്റൂമുള്ള കിടപ്പുമുറി ഒരുക്കാൻ സാധിച്ചത് സ്‌പേസ് പ്ലാനിങ് വഴിയാണ്. ദൂരെയുള്ള മലയുടെയും പച്ചപ്പിന്റെയും കാഴ്ചകൾ കണ്ടുണരാൻ പാകത്തിൽ ഗ്ലാസ് ജാലകങ്ങൾ എല്ലാം കിടപ്പുമുറികളിലുമുണ്ട്.

29-lakh-vengara-home-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 29 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. സ്ക്വയർഫീറ്റിന് ഏകദേശം 1800 രൂപ മാത്രമേ വന്നിട്ടുള്ളൂ.കോവിഡ് കാലത്തിനുശേഷം നിർമാണ സാമഗ്രികൾക്കുണ്ടായ വിലക്കയറ്റം ഫർണിഷിങ് ചെലവ് അൽപം അധികരിക്കാൻ കാരണമായി. ഇല്ലെങ്കിൽ ബജറ്റ് ഇനിയും കുറയ്ക്കാമായിരുന്നു.

29-lakh-vengara-home-bedroom

ഗൃഹനാഥനായ ഞാൻ അത്യാവശ്യം എഴുതാറുണ്ട്. ഈ വീടും മനോഹരമായ ചുറ്റുവട്ടവും സർഗാത്മകതയ്ക്ക് പ്രോത്സാഹനമേകുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരുന്ന വീട്.

29-lakh-vengara-family
ഷാഫിയും കുടുംബവും

ചെലവ് കുറച്ച ഘടകങ്ങൾ 

  • ഭിത്തികെട്ടാൻ AAC ബ്ലോക്കുകൾ. മേൽക്കൂര കോൺക്രീറ്റ് ഇല്ല.
  • അകത്തെ ഭിത്തിയിൽ ജിപ്സം പ്ലാസ്റ്ററിങ്. 
  • ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം കുറച്ചു. 
  • ജനൽ-വാതിൽ അലുമിനിയം ഉപയോഗിച്ചു.
  • ACP ഷീറ്റ് കൊണ്ട് കിച്ചൻ ക്യാബിനറ്റ്.
29-lakh-vengara-home-plan

Project facts

Location- Vengara, Malappuram

Plot- 10 cent

Area- 1660 Sq.ft

Owner- KM Shafi, Sumayya

Design- Square Arc Designers, Malappuram

Budget- 29 Lakhs

Y.C- 2023

English Summary:

Cost Effective Compact House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com