ADVERTISEMENT

കേരളത്തിലെ മികച്ച കർഷകപ്രതിഭയെ തേടിയിതാ കർഷകശ്രീ അവാർഡ് 2024. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരെ തങ്കപ്പതക്കമണിയിക്കാനുള്ള മലയാള മനോരമയുടെ സംരംഭം. മൗലികനേട്ടത്തിന്റെ തിളക്കമുള്ള കർഷകർക്ക് അപേക്ഷിക്കാം. പതിനേഴാമത്തെ കർഷകശ്രീ അവാർഡിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്.

കേരളത്തിൽ കൃഷി ചെയ്യുന്ന മുഴുവൻസമയ കർഷകരെയാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ നേട്ടങ്ങൾക്കു മുൻഗണന. കഴിഞ്ഞകാല കാർഷിക പ്രവർത്തനങ്ങളും പ്രധാനം. നാമനിർദേശ ഏജൻസികൾ മുഖേന ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കും കൃഷിയിട സന്ദർശനത്തിനും ശേഷം മലയാള മനോരമ നിയോഗിക്കുന്ന ജഡ്ജിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു സമർപ്പിക്കും. 3,00,001 രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

അപേക്ഷാഫോമുകൾ ജൂലൈ ലക്കം കർഷകശ്രീ മാസികയിൽ ലഭ്യമാണ്. അപേക്ഷഫോമുകൾ തപാൽ വഴിയും ഓൺലൈനായും സമർപ്പിക്കാം.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഈ ലിങ്ക് www.manoramaonline.com/karshakashriaward2024 പ്രയോജനപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com