ADVERTISEMENT

കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽകരണം പ്രോത്സാഹിപ്പിക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്ര വല്‍ക്കരണ ഉപ പദ്ധതി SMAM) പദ്ധതിയിൽ അംഗങ്ങളാകുന്നതിന് ഓഗസ്റ്റ് 1 മുതൽ അപേക്ഷ നൽകാം. കാര്‍ഷിക - യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്കരണം വർധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ ലഭ്യമാക്കുന്ന ഈ പദ്ധതിയില്‍ അംഗമാകുന്നതിന് https://agrimachinery.nic.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Read More: തോട്ടി മുതൽ ട്രാക്ടർ വരെ വാങ്ങാം, കേന്ദ്രം തരും 10 ലക്ഷം; എങ്ങനെ ലഭിക്കും ‘സ്‌മാം’ സബ്‌സിഡി?

2023-24  സാമ്പത്തിക വര്‍ഷത്തിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ഈ പോര്‍ട്ടലില്‍ 01.08.2023 മുതല്‍ സ്വീകരിച്ചുതുടങ്ങും. കാര്‍ഷിക യന്ത്രവല്‍കരണ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ, സ്ഥലത്തെ കൃഷിഭവനുമായോ 0471 2306748, 0477 2266084, 0495 2725354 എന്നീ  ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com