ADVERTISEMENT

നിങ്ങൾ പത്തിനും 18നും ഇടയിൽ പ്രായമുള്ളവരാണോ? ജീവിതത്തെപ്പറ്റി സംശയങ്ങളും ആശങ്കകളും നിങ്ങൾക്കുണ്ടോ? എങ്കിൽ ഈ പുസ്തകങ്ങൾ നിങ്ങൾക്കുള്ളതാണ്.

കുട്ടികളുടെ ജീവിതം വളരെ പ്രധാനപ്പെട്ടതാണ് എന്ന് എല്ലാവർക്കും അറിയാം. ബാല്യ കൗമാരങ്ങളിൽ അവർ കടന്നുപോകുന്ന ജീവിത അനുഭവങ്ങളാണ് പലപ്പോഴും മുന്നോട്ടുള്ള അവരുടെ ജീവിതത്തെ സ്വാധീനിക്കുക എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ ബാല്യ കൗമാര കാലഘട്ടത്തെ വളരെ ശ്രദ്ധയോടെ തന്നെ നാം കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു എന്ന് ആരോഗ്യ വിദഗ്ധർ പോലും പറയുന്നു. സമ്മർദ്ദം നിയന്ത്രിക്കുക, ആരോഗ്യപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുക, പോസിറ്റീവ് ശീലങ്ങൾ വളർത്തിയെടുക്കുക തുടങ്ങിയവയ്ക്കായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും അധ്യാപകരെയും മാത്രമല്ല നല്ല പാഠങ്ങൾ പകർന്നു നൽകുന്ന പുസ്തകങ്ങളെയും ആശ്രയിക്കാവുന്നതാണ്. വിനോദത്തിനും പഠനാവശ്യങ്ങൾക്കും വേണ്ടി മാത്രമല്ലാതെ പുസ്തകങ്ങൾ എങ്ങനെ ജീവിതം ഭംഗിയാക്കാൻ ഉപയോഗിക്കാം എന്നത് ഏതൊരു കുട്ടി അറിഞ്ഞിരിക്കണം.

വളർച്ചയുടെ വ്യത്യസ്ത ശാരീരിക-മാനസിക അവസ്ഥയിൽ കുട്ടികൾക്കു സഹായകമാകുന്ന ചില പുസ്തകങ്ങളാണ് ഇവ.

∙ ഇക്കിഗായ് ഫോർ റ്റീൻസ്

ഹെക്ടർ ഗാർസിയ & ഫ്രാൻസെസ്‌സ് മിറാലെസ് എഴുതിയ ലോകപ്രസിദ്ധ പുസ്തകമായ 'ഇക്കിഗായുടെ' കൗമാരപ്രായക്കാർക്കുള്ള പതിപ്പാണ് ഇത്. 2022 മാർച്ചിൽ ഇറങ്ങിയ പുസ്തകം 12 വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കിയുള്ളതാണ്. ജീവിക്കാൻ ഒരു കാരണം കണ്ടെത്തുന്ന ഇക്കിഗായ് എന്ന ചിന്താരീതിയെ വളരെ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകം ഒരു ജേണലിന്റെ രൂപത്തിൽ ആണുള്ളത്. 176 പേജ് ഉള്ള പുസ്തകം യുവ വായനക്കാർക്ക് ഒരു മികച്ച അനുഭവമായിരിക്കും.

ikigai-teen

∙ കൈന്റ്നസ് മാറ്റെസ്

ലോകമെമ്പാടുമുള്ള കുട്ടികൾക്കായി പഫിൻ ബുക്സ് സമ്മാനിച്ച പുസ്തകമാണ് 'കൈന്റ്നസ് മാറ്റെസ്'. കുട്ടികളിൽ അനുകമ്പയും സഹാനുഭൂതിയും വളർത്തണം എന്ന് ഉദ്ദേശത്തോടെ യുനെസ്കോയുടെ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ഫോർ പീസ് ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെന്റ് ആണ് ഒരു ആഗോള ക്യാമ്പയിൻ ഭാഗമായി ഈ പുസ്തകം സമാഹരിച്ചത്. കുട്ടികളിൽ നന്മ വളർത്താൻ ലക്ഷ്യമാക്കി ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച 50 കഥകൾ സമാഹരിച്ചതിലൂടെ ജീവിതത്തിന്റെ ഓരോ നിമിഷവും എങ്ങനെ ആഘോഷിക്കാമെന്ന് യുവതലമുറയെ പഠിപ്പിക്കുകയാണ് ഈ പുസ്തകം. 2021ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന് 224 പേജുകളാണ് ഉള്ളത്.

kindness-kid-book

∙ ദി മൈൻഡ്‌ഫുൾനെസ് പസിൽ ബുക്ക് ഇന്റർനാഷണൽ എഡിഷൻ

ഡോ ഗാരെത്ത് മൂർ എഴുതി 20021ൽ പ്രസിദ്ധീകരിച്ച പുസ്തകം കുട്ടികൾക്കും കൗമാരക്കാർക്കും രസകരമായി ഉപയോഗിക്കാവുന്ന ഒന്നാണ്. പസിലുകളുടെയും മസ്തിഷ്ക പരിശീലന പ്രവർത്തനങ്ങളുടെയും ശേഖരമായ ഈ പുസ്തകം ലക്ഷക്കണക്കിന് കോപ്പികൾ ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞു. ഗെയിമുകളുടെ രൂപത്തിൽ തയ്യാറാക്കിയിരിക്കുന്ന പുസ്തകം കുട്ടികൾക്ക് പ്രിയപ്പെട്ട ഒരു റിലാക്സേഷൻ ടാസ്ക്കാണ് നൽകുക. ഓരോ തവണയും പുതിയ ടാസ്ക് ചെയ്യുമ്പോൾ അത് മനസ്സിനെയും തലച്ചോറിനെയും  ഉത്തേജിപ്പിക്കുകയും ഓരോ ദിവസം കഴിയുംതോറും  കൂടുതൽ മിടുക്കോടെ കാര്യങ്ങൾ ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്ന ഡോ. ഗാരെത്ത് മൂറിന്റെ പുസ്തകങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തേതാണ് ഇത്. ദി മൈൻഡ്‌ഫുൾനെസ് പസിൽ ബുക്ക്, ദി മൈൻഡ്‌ഫുൾനെസ് പസിൽ ബുക്ക് 2, ദി മൈൻഡ്‌ഫുൾനെസ് പസിൽ ബുക്ക് 3, ദി മൈൻഡ്‌ഫുൾനെസ് പസിൽ ബുക്ക് 4 എന്നിവയും മൈൻഡ്‌ഫുൾനെസ് പസിൽസ് എന്ന ഇബുക്കും പരമ്പരയിൽ ഉൾപ്പെടുന്നു. 

kid-puzzle-book

∙ യു ആർ സിമ്പിളി പെർഫെക്റ്റ്

അറിയപ്പെടുന്ന എഴുത്തുകാരിയും സൈക്കോളജിസ്റ്റുമായ സാദിയ സെയ്ദ് തയ്യാറാക്കിയ പുസ്തകം കുട്ടികളും കൗമാരക്കാരും ദൈന്യത ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ എളുപ്പത്തിൽ പരിഹരിക്കാനുള്ള ഒരു ജേണൽ ആണ്. ഭംഗിയുള്ള ചിത്രങ്ങളോടൊപ്പം 5 ഭാഗങ്ങളെ തിരിച്ചിരിക്കുന്ന പുസ്തകം എങ്ങനെ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം, എങ്ങനെ ശരീരത്തിനെയും മനസ്സിനെയും വികാരങ്ങളെയും മനസ്സിലാക്കാം, എങ്ങിനെ ഓരോ സാഹചര്യത്തിനെയും നേരിടാൻ പഠിക്കാം തുടങ്ങി നിരവധി വിഷയങ്ങളെ അതിസംബോധന ചെയ്യുന്നു. 272 പേജ് ഉള്ള വായിക്കുക മാത്രമല്ല സ്വയം ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തി സ്വന്തമായി പ്രശ്നത്തിന് പരിഹാരം തിരയുവാൻ കുട്ടികളെ സഹായിക്കുന്നു. പേടി, അസൂയ, ദേഷ്യം, സാമൂഹിക സമ്മർദ്ദങ്ങൾ എന്നിവ അനുഭവിക്കുന്ന ഏതൊരു കുട്ടിക്കും ഈ പുസ്തകം ഒരു സഹായിയാകും.

perfect-kid-book

∙ ഡോണ്ട് ബിലീവ് എവെരിതിങ് യു തിങ്ക്

പലപ്പോഴും ശരിയായ നിർദ്ദേശങ്ങളും പിന്തുണയും ഉണ്ടെങ്കിൽ കുട്ടികൾക്ക് അവർ അനുഭവിക്കുന്ന പല പ്രശ്നങ്ങളും തരണം ചെയ്യാൻ സാധിക്കുന്നതാണ്. സ്വന്തം കഴിവിനെ കുറിച്ചുള്ള സംശയം, അമിത ഭയം, അമിത വിശ്വാസം, തുടങ്ങിയ പല പ്രവണതകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പുസ്തകമാണ് ജോസഫ് ഗുയെൻ എഴുതിയ 'ഡോണ്ട് ബിലീവ് എവെരിതിങ് യു തിങ്ക്'. 2022ൽ പുറത്തിറങ്ങിയ പുസ്തകം സ്വന്തം ചിന്തകളെ കുറിച്ച് കുട്ടികൾക്ക് വളരെ വ്യക്തമായ ധാരണ നൽകുന്നു. ബാഹ്യ കാര്യങ്ങളും ശാരീരിക മാനസിക വ്യത്യാസങ്ങളും എങ്ങനെയാകാം ചിന്തകളെ സ്വാധീനിക്കുക എന്നും ആ കാരണം കൊണ്ടുതന്നെ എത്ര ശ്രദ്ധയോടെ മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്നും പുസ്തകം ചർച്ച ചെയ്യുന്നു. മനശാസ്ത്രപരമായി ജീവിത സാഹചര്യങ്ങളെ നേരിടാൻ പഠിപ്പിക്കുന്ന ഈ പുസ്തകം ഇതിനോടകം തന്നെ 17 പരം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു.

believe-kid-book
English Summary:

Self Help Books for Kids And Teens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com